Follow Us On

14

June

2025

Saturday

കപ്പലപകടങ്ങളില്‍ ക്രിമിനല്‍ കേസുകള്‍ എടുക്കണം

കപ്പലപകടങ്ങളില്‍ ക്രിമിനല്‍ കേസുകള്‍ എടുക്കണം
കണ്ണൂര്‍: കപ്പലപകടങ്ങളില്‍ ക്രിമിനല്‍ കേസുകള്‍ എടുക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ക്കും തീരവാസി കള്‍ക്കും പി&ഐ ഇന്‍ഷ്വറന്‍സ് വ്യവസ്ഥകളിലൂടെ നഷ്ടപരിഹാരം നേടിക്കൊടുക്കാന്‍ സംസ്ഥാന, കേന്ദ്ര  സര്‍ക്കാറുകള്‍ തയ്യാറാകണമെന്നും കെഎല്‍സിഎ കണ്ണൂര്‍ രൂപതാ സമിതി.
തുടര്‍ച്ചയായി കേരളതീരത്തിനടുത്ത് ഉണ്ടാകുന്ന കപ്പലപകടങ്ങള്‍ തീരവാസികളില്‍ ആശങ്ക പരത്തുകയും മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗത്തെ തടസപ്പെടു ത്തുകയുമാണെന്ന് രൂപത സമിതി ചൂണ്ടിക്കാട്ടി.
അപകടങ്ങള്‍ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിടണം. പി & ഐ ഇന്‍ഷ്വറന്‍സ് വ്യവസ്ഥകളിലൂടെ ഇത്തരത്തില്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം വിലയിരുത്തി തിരുവാസികള്‍ക്കും തൊഴിലാളികള്‍ക്കും അവ ലഭ്യമാക്കണം. അതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തയ്യാറാകണം.
ഇപ്പോള്‍ അപകടത്തില്‍പ്പെട്ടിരിക്കുന്ന വാന്‍ഹയി 503 കപ്പലിന്റെ അപകടം സംബന്ധിച്ച്  ഉദാസീന നിലപാടുകള്‍ അധികൃതര്‍ സ്വീകരിക്കുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നേരിടേണ്ടി വരുമെന്ന് കെഎല്‍സിഎ രൂപത സമിതി വ്യക്തമാക്കി.
കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി, കണ്ണൂര്‍ രൂപത പ്രസിഡന്റ് ഗോഡ്‌സണ്‍ ഡിക്രൂസ്, രൂപത ജനറല്‍ സെക്രട്ടറി ശ്രീജന്‍ ഫ്രാന്‍സിസ്, ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ രായപ്പന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ , സംസ്ഥാന സെക്രട്ടറി ജോണ്‍ ബാബു, ക്രിസ്റ്റഫര്‍ കല്ലറക്കല്‍  എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?