Follow Us On

14

June

2025

Saturday

ഫ്രഞ്ച് സഭക്ക് ആവേശം പകര്‍ന്ന് 19,000 യുവജനങ്ങള്‍ മൂന്ന് ദിവസത്തെ പാരിസ് – ചാര്‍ട്രസ് തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു

ഫ്രഞ്ച് സഭക്ക് ആവേശം പകര്‍ന്ന് 19,000 യുവജനങ്ങള്‍ മൂന്ന് ദിവസത്തെ പാരിസ് – ചാര്‍ട്രസ് തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു

പാരീസ്/ഫ്രാന്‍സ്: വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രദര്‍ശനമായി ചാര്‍ട്രസ് തീര്‍ത്ഥാടനത്തില്‍ 19,000 യുവജനങ്ങള്‍ പങ്കുചേര്‍ന്നു.  ചാര്‍ട്രസ് കത്തീഡ്രലില്‍ നടന്ന ദിവ്യബലിയോടെയാണ് മൂന്ന് ദിവസം നീണ്ടു നിന്ന പാരീസ്-ചാര്‍ട്രസ് തീര്‍ത്ഥാടനം സമാപിച്ചത്. ഈ പരിപാടിയുടെ നാല് പതിറ്റാണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമാണിത്.

നോട്രെ ഡാം ഡി ക്രെറ്റിയന്റെ എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തീര്‍ത്ഥാടനം പാരീസിലെ സെന്റ്-സല്‍പിസ് ദൈവാലയത്തില്‍നിന്ന് ആരംഭിച്ച് ചാര്‍ട്രസിലെ ഗോതിക് കത്തീഡ്രലില്‍ സമാപിച്ചു. പരമ്പരാഗത സ്വഭാവം നിലനിര്‍ത്തിക്കൊണ്ട്, മൂന്ന് ദിവസങ്ങളിലായി ഫ്രഞ്ച് ഗ്രാമപ്രദേശങ്ങളിലൂടെ ഏകദേശം 60 മൈലാണ് (100 കിലോമീറ്റര്‍) ജപമാല പ്രാര്‍ത്ഥിച്ചും നിയുക്ത സ്ഥലങ്ങളില്‍ രാത്രി തമ്പടിച്ചും തീര്‍ത്ഥാടകര്‍ താണ്ടിയത്. നോട്രെ-ഡാം ഡി ക്രെറ്റിയന്റെയില്‍ നിന്നുള്ള 1,000-ത്തിലധികം വളണ്ടിയര്‍മാരും 120 എക്‌സിക്യൂട്ടീവുകളും തീര്‍ത്ഥാടകരുടെ സഹായത്തിനായി ഉണ്ടായിരുന്നു.

ചാര്‍ട്രസ് കത്തീഡ്രലിന്റെ സഹസ്രാബ്ദി ആചരണത്തോടനുബന്ധിച്ച് ഇവിടെ സൂക്ഷിച്ചിരിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ‘മൂടുപടം'(veil) വണങ്ങുവാനുള്ള അവസരവും തീര്‍ത്ഥാടകരായ യുവജനങ്ങള്‍ക്ക് ലഭിച്ചു. തീര്‍ത്ഥാടനത്തിന്റെ ജനറല്‍ ചാപ്ലെയിന്‍ അബ്ബെ ജീന്‍ ഡി മാസിയ, എഫ്എസ്എസ്പി സമാപനദിവ്യബലിയില്‍ കാര്‍മകിത്വം വഹിച്ചു. ചാര്‍ട്രസ് ബിഷപ് ഫിലിപ്പ് ക്രിസ്റ്ററി സന്ദേശം നല്‍കി. തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തവരുടെ ശരാശരി പ്രായം 20 വയസാണ് എന്നുള്ളത് പരമ്പരാഗത ആരാധനാ അനുഷ്ഠാനങ്ങളിലേക്ക് യുവജനങ്ങള്‍ ആകര്‍ഷിക്കപ്പെടുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. ഫ്രാന്‍സിലെ എല്ലാ തീര്‍ത്ഥാടനങ്ങളും യുവാക്കളില്‍  ഉണര്‍ത്തുന്ന ആവേശം സഭയ്ക്ക് സന്തോഷം  നല്‍കുന്നതായി ഫ്രഞ്ച് ബിഷപ്പുമാരുടെ സമ്മേളനം പ്രസ്താവിച്ചിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?