കോട്ടപ്പുറം: ഇടവകയിലെ എല്ലാ കുടുംബങ്ങളും സമ്പൂര്‍ണ ബൈബിള്‍ വായിച്ച് രൂപതാധ്യക്ഷന്റെ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ അപൂര്‍വ നേട്ടവുമായി കുരിശിങ്കല്‍ ലൂര്‍ദ്മാതാ ഇടവക. കോട്ടപ്പുറം രൂപതയിലെ കുരിശിങ്കല്‍ ലൂര്‍ദ്മാതാ ഇടവകഒ രു വര്‍ഷംകൊണ്ടാണ് നേട്ടം സ്വന്തമാക്കിയത്.
ഒരു വര്‍ഷം നീണ്ടുനിന്ന ബൈബിള്‍ പാരായണത്തിന്റെ സമാപനം വെളിപാടിന്റെ പുസ്തകം അവസാനം ഭാഗം വായിച്ചു കൊണ്ട് കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നിര്‍വഹിച്ചു. ഇടവകയിലെ എല്ലാ കുടുംബങ്ങളും സമ്പൂര്‍ണ്ണ ബൈബിള്‍ വായിച്ച് കഴിഞ്ഞതായി അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.
2024 ജൂലൈ ഒന്നു മുതല്‍ 2025 ജൂണ്‍ 30 വരെ ആയിരുന്നു ബൈബിള്‍ വായന നടത്തിയത്. ഒരു വര്‍ഷത്തെ ബൈബിള്‍ വായിക്കുവാനുള്ള കലണ്ടര്‍ കുടുംബങ്ങള്‍ക്ക് അച്ചടിച്ച് നല്‍കിയിരുന്നു. അവര്‍ അത് ഭവനങ്ങളില്‍ വായിക്കുകയും ഓരോ ദിവസവും ഓരോ കുടുംബാംഗങ്ങള്‍ വന്ന് ദിവ്യബലിക്ക് മുന്നേ അന്നേ ദിവസത്തെ വചനഭാഗം ദൈവാലയത്തില്‍ വായിക്കുകയും ചെയ്തിരുന്നു.
എല്ലാം കുടുംബങ്ങളും സമ്പൂര്‍ണ്ണ ബൈബിള്‍ വായിച്ച് കഴിഞ്ഞതായുള്ള രൂപതാധ്യക്ഷന്റെ ഒപ്പോടുകൂടിയ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. മതാധ്യാപകര്‍ എഴുതിയ സുവിശേ ഷത്തിന്റെ കയ്യെഴുത്ത് പ്രതി ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ പ്രകാശനം ചെയ്തു.
കൃതജ്ഞത ബലിയില്‍ ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പിഒസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോജു കോക്കാട്ട് വചന സന്ദേശം നല്‍കി. രൂപത ചാന്‍സലര്‍ ഫാ. ഷാബു കുന്നത്തൂര്‍, രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ. ടോണി കൈതത്തറ, ഫാ. അജയ് കൈതത്തറ, ഫാ. ബിജു തേങ്ങാപുരക്കല്‍ എന്നിവര്‍ സഹ കാര്‍മികത്വം വഹിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *