തലശേരി: ബിഷപ് വള്ളോപ്പള്ളി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി അവാര്‍ഡ് ജോണ്‍ കച്ചിറമറ്റത്തിന്. മലബാറിലെ കുടിയേറ്റ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ മുന്നണി പോരാളിയായി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും കുടിയിറക്കിനും കര്‍ഷക ദ്രോഹങ്ങള്‍ ക്കുമെതിരെ നിരാഹാരം അനുഷ്ടിക്കുകയും ചെയ്തിട്ടുള്ള കര്‍ഷക ബന്ധുവാണ് ജോണ്‍ കച്ചിറമറ്റം.
കത്തോലിക്ക കോണ്‍ഗ്രസ്, കാത്തലിക്ക് ഫെഡ റേഷന്‍, ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ എന്നിവയുടെ സംസ്ഥാന പ്രസിഡന്റ്, ചരിത്ര കാരന്‍, 78 ഓളം പുസ്തകങ്ങളുടെ രചയിതാവ്, സഭയ്ക്കും സമൂഹത്തിനും വേണ്ടി 13-ാം വയസു മുതല്‍ 75 വര്‍ഷക്കാലം ജീവിതം സമര്‍പ്പിച്ച വ്യക്തി തുടങ്ങി അദ്ദേഹം നല്‍കിയ സേവനങ്ങളെ ആദരിച്ചാണ് ഈ അവാര്‍ഡ് നല്‍കുന്നതെന്ന് അവാര്‍ഡ് കമ്മിറ്റി വ്യക്തമാക്കി.
ജൂലൈ 10 ന് ഉച്ചകഴിഞ്ഞ് മൂന്നിന് പാലാ, പിഴകില്‍ കച്ചിറമറ്റം ഭവനത്തില്‍ ചേരുന്ന യോഗത്തില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അവാര്‍ഡ് സമ്മാനിക്കും.
എം.ജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ്, ദീപിക ചീഫ് എഡിറ്റര്‍ റവ. ഡോ. ജോര്‍ജ് കുടിലില്‍, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ബിഷപ് വള്ളോപ്പള്ളി ഫൗണ്ടേ ഷന്‍ ചെയര്‍മാന്‍ മാത്യു എം. കണ്ടത്തില്‍, സണ്ണി ആശാരിപറമ്പില്‍, ഡി.പി ജോസ് എന്നിവര്‍ പ്രസംഗിക്കും.
മലബാര്‍ കുടിയേറ്റത്തിന്റെ ആദ്യ കാലഘട്ട ങ്ങളില്‍ തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പ ള്ളിയോടൊപ്പം പാലാ രൂപതയില്‍ നിന്നും, തിരുവിതാംകൂര്‍ മേഖലയില്‍ നിന്നും നിരവധി വൈദികരും അല്മായരും മലബാര്‍ ഭാഗത്ത് ത്യാഗപൂര്‍ണ്ണമായ സേവനം നടത്തിയിരുന്നു. അവരെയെല്ലാം അനുസ്മരിക്കുന്നതിത് കൂടിയാണ് ഈ അവാര്‍ഡ് നല്‍കുന്നത്.
പ്രായാധിക്യം മൂലം ജോണ്‍ കച്ചിറമറ്റത്തിന് ദീര്‍ഘയാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യം കണക്കിലെടുത്താണ് തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അദ്ദേഹത്തിന്റെ വീട്ടി ലെത്തി അവാര്‍ഡ് നല്‍കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *