പത്തനംതിട്ട: മലങ്കര സുറിയാനി കത്തോലിക്കാ സഭ ആഗോള കത്തോലിക്കാ കൂട്ടായ്മയിലേക്ക് പുനരൈക്യപ്പെട്ടതിന്റെ 95-ാം വാര്‍ഷികവും സഭാസംഗമവും സെപ്റ്റംബര്‍ 16 മുതല്‍ 20 വരെ പത്തനംതിട്ട രൂപതയുടെ ആതിഥേയത്വത്തില്‍ അടൂര്‍ ഓള്‍ സെയ്ന്റ്‌സ് സ്‌കൂള്‍ അങ്കണത്തില്‍ നടക്കും.
സെപ്റ്റംബര്‍ 16 ന് വൈകുന്നേരം വിവിധ വൈദിക ജില്ലകളുടെ നേതൃത്വത്തിലുള്ള പ്രയാണങ്ങള്‍ സമ്മേളന നഗറിലെത്തും. വൈകുന്നേരം സംഗമത്തിന് കൊടിയേറും. 17 മുതല്‍ 19 വരെ വൈകുന്നേരം ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന സുവിശേഷ പ്രഘോഷണം. 19 ന് ഉച്ചകഴിഞ്ഞ് ഒന്നുമുതല്‍ സമ്മേളനനഗറില്‍ അല്മായ സംഗമവും ആനന്ദപ്പള്ളി സെന്റ് മേരീസ് ദൈവാലയത്തില്‍ ബാലസംഗമവും തട്ട സെന്റ് ആന്റണീസ് ദൈവാലയത്തില്‍ യുവജന സംഗമവും നടക്കും.
20 ന് രാവിലെ എട്ടിന് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് പുനരൈക്യ വാര്‍ഷിക പൊതുസമ്മേളനവും നടക്കും.
സഭാ സംഗമത്തില്‍ എല്ലാ ഭദ്രാസനങ്ങളില്‍നിന്നും വിദേശങ്ങളില്‍നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കും. പുനരൈക്യ വാര്‍ഷിക സംഗമത്തിന്റെ ക്രമീകരണങ്ങള്‍ക്കായി പത്തനംതിട്ട ഭദ്രാസനാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസിന്റെ നേതൃത്വത്തില്‍ വികാരി ജനറല്‍ മോണ്‍. വര്‍ഗീസ് മാത്യു കാലായില്‍ വടക്കേതില്‍ ജനറല്‍ കണ്‍വീനറും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി വി.ടി. രാജന്‍ ജോയിന്റ് കണ്‍വീനറുമായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങി.
Leave a Comment
Your email address will not be published. Required fields are marked with *