തിരുവനന്തപുരം: ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 72-ാം ഓര്മപ്പെരുന്നാളിനോടനുബന്ധിച് ച് നടന്ന മെഴുകുതിരി നേര്‍ച്ച പ്രദക്ഷിണം വിശ്വാസി സംഗമമായി മാറി. സന്ധ്യാ നമസ്‌കാരത്തിനുേശഷം വിശ്വാസികള്‍ പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍നിന്നു കത്തിച്ച മെഴുകുതിരികളുമായി പ്രദക്ഷിണം നടത്തി.
ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ കബറിടത്തില്‍ ധൂപപ്രാര്‍ത്ഥന നടത്തി. പിന്നാലെ കത്തീഡ്രലിന്റെ ബാല്‍ക്കണിയില്‍നിന്ന് അപ്പസ്‌തോലിക ആശീര്‍വാദം നല്‍കി.
മുഖ്യാതിഥിയായി എത്തിയ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ അന്താരാഷ്ട്ര സംഘടനകളുടെ പ്രത്യേക ചുമതലയുള്ള സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ ഗല്ലഗറും മെഴുകുതിരി പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നു.
വിവിധ സ്ഥലങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടന പദയാത്രകള്‍ വൈകുന്നേരം അഞ്ചിന് പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ കബറിടത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. കേരളത്തിന് പുറത്ത് പുത്തൂര്‍, പൂന, ഒഡീഷ, ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകരും ഗള്‍ഫ് മേഖലയില്‍നിന്നുള്ള തീര്‍ത്ഥാടകരും തീര്‍ത്ഥാടന പദയാത്രയില്‍ പങ്കുചേര്‍ന്നിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *