കാക്കനാട്: സഭാശുശ്രുഷകളുടെ ഫലപ്രദമായ നിര്‍വഹണത്തിന് ഏകോപനം അനിവാര്യമാണെന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍സഭയിലെ വിവിധ കമ്മീഷന്‍ സെക്രട്ടറിമാരുടെയും മറ്റു ഓഫീസ് ഭാരവാഹികളുടെയും സമ്മേളനം സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒറ്റപ്പെട്ട ലക്ഷ്യങ്ങളും പ്രവര്‍ത്തനശൈലിയുമായി മുന്നോട്ടുപോയാല്‍ ദൈവരാജ്യ സ്ഥാപനം എന്ന സഭയുടെ ദൗത്യം നിറവേറ്റുന്നതില്‍ നാം പരാജയപ്പെടുമെന്നും അതിനാല്‍ സംഘാതാല്മകതയും സഹകരണവും കമ്മീഷനുകളുടെ പ്രവര്‍ത്തനത്തിന്റെ മുഖമുദ്രയായിമാറണമെന്നും മാര്‍ തട്ടില്‍ ഓര്‍മ്മിപ്പിച്ചു.
കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ സ്വാഗതവും ചാന്‍സലര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍ നന്ദിയും പറഞ്ഞു. സീറോമലബാര്‍സഭയിലെ 28 – ഇല്‍പരം കമ്മീഷനുകളാണ് വ്യത്യസ്തമായ സഭാശുശ്രൂഷകളെ ആഗോളതലത്തില്‍ ഏകോപിപ്പിച്ചുകൊണ്ടു പ്രവര്‍ത്തിക്കുന്നത്. സമ്മേളനത്തില്‍ പ്രസ്തുത കമ്മീഷനുകളുടെ പ്രതിനിധികള്‍ വാര്‍ഷിക രൂപരേഖ അവതരിപ്പിക്കുകയും മുന്‍വര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *