Follow Us On

18

July

2025

Friday

എന്‍എച്ച് 85; വനംവകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ തെറ്റായ സത്യവാങ്മൂലം തിരുത്തണം

എന്‍എച്ച് 85; വനംവകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ തെറ്റായ സത്യവാങ്മൂലം തിരുത്തണം
ദേശീയ പാത 85-യിലെ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി സ്റ്റേ ചെയ്യാന്‍ ഇടയായ പശ്ചാത്തലം വിശദമാക്കുകയാണ് ഇടുക്കി രൂപതാ മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരയ്ക്കാട്ട്
എന്‍എച്ച് 85  ദേശീയപാതയിലെ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള 14.5 കിലോമീറ്റര്‍  പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചുകൊണ്ടുള്ള കേരള ഹൈക്കോട തിയുടെ വിധി അത്യന്തം ദൗര്‍ഭാഗ്യകരമാണ്. കേരള സര്‍ക്കാരിന് വേണ്ടി വനം വകുപ്പ് അഡീഷണല്‍ സെക്രട്ടറി കൊടുത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്.
എം.എന്‍ ജയചന്ദ്രന്‍ എന്നയാള്‍ കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയില്‍ റോഡ് നവീകരണം നടക്കുന്ന നേര്യമംഗലം മുതല്‍ വാളറ വരെയുള്ള14.5 കിലോമീറ്റര്‍ ഭാഗം മലയാറ്റൂര്‍ -ഇടിയറ റിസര്‍വ് വനഭൂമി ആണെന്നും എന്‍എച്ച് 85 ല്‍ അനുമതിയില്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നും അടിയന്തരമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നുമായിരുന്നു ആവശ്യപ്പെട്ടത്.
2024-ലെ കോടതി ഉത്തരവ്
എന്നാല്‍ 1932ലെ രാജഭരണകാലത്തെ ഉത്തരവിന്റെയും 1996-ലെ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിന്റെയും അടിസ്ഥാനത്തില്‍ കിരണ്‍ സിജു വി.എസ് സ്റ്റേറ്റ് ഓഫ് കേരള കേസില്‍ റോഡിന്റെ മധ്യഭാഗത്തുനിന്ന് 50 അടി വീതം ഇരുവശത്തേക്കും റോഡ് പുറമ്പോക്ക് ആണെന്നും അതു പൊതുമരാമത്ത് വകുപ്പിന് അവകാശപ്പെട്ടതാണെന്നും  റോഡിന്റെ യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വനംവകുപ്പ് തടസ്സപ്പെടുത്തരുത് എന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 28-05-2024ല്‍ ഉത്തരവിട്ടിരുന്നു. ഹൈക്കോടതിയുടെഉത്തരവിനെതിരെ എം എന്‍ ജയചന്ദ്രന്‍ റിവ്യൂ പെറ്റീഷന്‍ നല്‍കിയെങ്കിലും അതും തള്ളിയിരുന്നു.
എന്നാല്‍ എം.എന്‍ ജയചന്ദ്രന്‍ വീണ്ടും ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കുകയും നേര്യമംഗലം മുതല്‍ വാളറ വരെ വനമേഖലയാണെന്ന് വനം വകുപ്പ് അഡിഷണല്‍ സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു.  രാജഭരണ കാലത്ത് റോഡിനായി  നീക്കിയിട്ടിട്ടുള്ള നൂറടി വീതിയിലുള്ള സ്ഥലം വനംവകുപ്പിന്റെതല്ല എന്ന്  റവന്യൂ രേഖകള്‍ പ്രകാരം വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യത്തിന് വിരുദ്ധമായി വനം വകുപ്പ് സെക്രട്ടറി നല്‍കിയ തെറ്റായ സത്യവാങ്മൂലം തിരുത്തി നല്‍കുന്നതിന് ഗവണ്‍മെന്റ് അടിയന്തരമായി  ഇടപെടണം.
ഉദ്യോഗസ്ഥരെ നിയന്ത്രിക്കണം
എന്‍എച്ച് 85 ന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര അനുമതി ഇല്ലാതെയും, മലയിടിച്ചിലിനും വിവിധ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന തരത്തില്‍ പാരിസ്ഥിതിക ആഘാതങ്ങള്‍ കണക്കിലെടുക്കാതെയാണ് നടക്കുന്നത് എന്നും അടിയന്തരമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവ യ്ക്കണമെന്നും ആവശ്യപ്പെട്ടും  കപട പരിസ്ഥിതി സംഘടന കളും പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍  മലയോരമേഖലകളില്‍ (ഞീഹഹശിഴ ഠലൃൃമശി) അപകടരഹിതമായി എങ്ങനെ റോഡ് നിര്‍മ്മിക്കാമെന്ന് വിദഗ്ധ പഠനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട്, വാലി സൈഡിലും കട്ടിംഗ് സൈഡിലും ബലവത്തായ സംരക്ഷണഭിത്തികള്‍ നിര്‍മ്മിച്ചുകൊണ്ടാണ് റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതെന്നും അതിനായി ചുമതല പ്പെടുത്തിയ സമിതികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതുമാണ്.
ചില സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ഹൈറേഞ്ച് മേഖല പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തില്‍ സര്‍ക്കാര്‍ നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയും ജനത്തിനും നാടിനും ഉപകാരപ്രദമായ തീരുമാനങ്ങള്‍ എടുത്ത് ദേശീയപാതയുടെ നിര്‍മ്മാണം പുനരാരംഭിക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കുകയും വേണം.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?