Follow Us On

10

September

2025

Wednesday

മ്യാന്‍മറില്‍ വൈദികനെ കൊലപ്പെടുത്തിയ കേസില്‍ 9 പേര്‍ക്ക് 20 വര്‍ഷം തടവ് ശിക്ഷ

മ്യാന്‍മറില്‍ വൈദികനെ കൊലപ്പെടുത്തിയ കേസില്‍ 9 പേര്‍ക്ക് 20 വര്‍ഷം തടവ് ശിക്ഷ

നാപ്പിഡോ/ മ്യാന്‍മാര്‍:  ഇടവക വൈദികനായ ഫാ. ഡൊണാള്‍ഡ് മാര്‍ട്ടിന്‍ യെ നൈംഗ് വിന്നിനെ കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് പേര്‍ക്ക് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഈ വര്‍ഷം ഫെബ്രുവരി 14 നാണ് രാജ്യത്തെയാകെ ഞെട്ടിച്ച കുറ്റകൃത്യം അരങ്ങേറിയത്. സൈനിക അട്ടിമറിക്ക് ശേഷവും മ്യാന്‍മാറിന്റെ ചില പ്രദേശങ്ങളുടെ ഭരണം കയ്യാളുന്ന നാഷണല്‍ യൂണിറ്റി ഗവണ്‍മെന്റിന്റെ നീതിന്യായ മന്ത്രാലയത്തിന്റെ കീഴിലുള്ള കോടതിയാണ്, മണ്ഡലാ അതിരൂപതയിലെ വൈദികനായ ഫാ. ഡൊണാള്‍ഡ് മാര്‍ട്ടിനെ കൊലപ്പെടുത്തിയതിന് ഒമ്പത് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.  സൈനിക ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ നിന്ന് പിടിച്ചെടുത്ത ‘വിമോചിത പ്രദേശങ്ങളെ’ നിയന്ത്രിക്കുന്ന പ്രതിരോധ സേനയായ പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്സുമായി ബന്ധപ്പെട്ട പ്രാദേശിക സായുധ സംഘാംഗങ്ങളെയാണ് ശിക്ഷക്ക് വിധിച്ചിരിക്കുന്നത്.

ആഭ്യന്തരയുദ്ധം നിമിത്തെ സ്‌കൂള്‍ പഠനം അവസാനിപ്പിച്ച കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച ഫാ. ഡൊണാള്‍ഡ് മാര്‍ട്ടിന്റെ കൊലപാതകത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. ‘ഫാ.ഡൊണാള്‍ഡ് ഒരു ദൈവമനുഷ്യനായിരുന്നു, ജനങ്ങള്‍ക്ക വേണ്ടി സമര്‍പ്പിച്ച ഒരു ഇടവക വൈദികന്‍. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല,’ മണ്ഡലാ അതിരൂപതയിലെ ഒരു വൈദികനായ ഫാ. ജോണ്‍ പറഞ്ഞു.
‘ഇപ്പോഴും ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങളുണ്ട്; കുടുംബം കൂടുതല്‍ വ്യക്തതയും പൂര്‍ണ നീതിയും ആഗ്രഹിക്കുന്നു,’ ഫാ. ജോണ്‍ കൂട്ടിച്ചേര്‍ത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?