Follow Us On

22

July

2025

Tuesday

വന്യമൃഗ ശല്യം; അടിയന്തര ഇടപെടല്‍ ഉണ്ടാകണം: താമരശേരി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍

വന്യമൃഗ ശല്യം; അടിയന്തര ഇടപെടല്‍ ഉണ്ടാകണം: താമരശേരി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍
 താമരശേരി:  മലയോര മേഖലയില്‍ രൂക്ഷമായിരിക്കുന്ന വന്യമൃഗ ശല്യത്തിന് അടിയന്തര പരിഹാരം കാണുവാന്‍ സര്‍ക്കാര്‍ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകണമെന്ന് താമരശേരി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഒട്ടേറെ ആളുകള്‍ മരിക്കുകയും നൂറുകണക്കിനാളുകള്‍ക്ക് പരുക്കു പറ്റുകയും വ്യാപകമായി കൃഷി നശിക്കുകയും ചെയ്ത സംഭവത്തെ നിസ്സാരവല്‍ക്കരിക്കുന്ന അധികൃതരുടെ നടപടിയില്‍ യോഗം ഉത്ക്കണ്ഠയും  പ്രതിഷേ ധവും പ്രകടിപ്പിച്ചു.
 വന്യമൃഗ ശല്യം കാരണം മലയോര മേഖലയില്‍ കൃഷി ചെയ്യുന്നതിനും വിളവെടുക്കുന്നതിനും സാധിക്കാത്ത അവസ്ഥ നിലവിലുണ്ട്. വന്യമൃഗങ്ങളെ ഉപയോഗിച്ച് മനുഷ്യരെ കുടിയിറക്കാനുള്ള അപ്രഖ്യാപിത നീക്കത്തിന്റെ ഭാഗമാണോ എന്ന് സംശയിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.    കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നിയമങ്ങള്‍ അനുസരിച്ച് വന്യമൃഗ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടാല്‍ 25 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കും. എന്നാല്‍ മരിച്ച ആളുടെ മൃതദേഹം വച്ച് സമരം ചെയ്യുമ്പോള്‍ പത്തുലക്ഷം രൂപ പ്രഖ്യാപിച്ച്  ഉത്തരവാദിത്തം ഒഴിയുന്ന സംസ്ഥാനന സര്‍ ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്.
വന്യമൃഗ ശല്യത്തില്‍ മരണം സംഭവിക്കുന്ന കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുകയും കൃഷിനാശത്തിന് മൂന്ന് മാസത്തിനുള്ളില്‍ അര്‍ഹിക്കുന്ന നഷ്ടപരിഹാരം നല്‍കുകയും വേണമെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.  വനാതിര്‍ ത്തിയില്‍നിന്ന് കൃഷിഭൂമിയിലേക്ക് വന്യമൃഗങ്ങള്‍ ഇറങ്ങാതിരിക്കുവാന്‍ ഹാങ്ങിങ് ഫെന്‍സിങ് പോലുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുകയും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതിന്റെ തുടര്‍ സംരക്ഷണം ഉറപ്പാക്കുകയും വേണം.
വന്യമൃഗ ശല്യം കൊണ്ട് കാര്‍ഷികമേഖലയില്‍ ഉണ്ടായ നഷ്ടം വിലയിരുത്തുന്നതിന് ഒരു കമ്മീഷനെ വയ്ക്കുകയും ഇതിന്റെ ഭവിഷത്തുകള്‍ വിലയിരുത്തുകയും വേണം. അമിതമായി പെറ്റ പെരുകുന്ന കാട്ടുപന്നി ഉള്‍പ്പെടെയുള്ള ജീവികളെ നിശ്ചിത കാലത്തേക്ക് കൊല്ലുന്നതിനും അതിന്റെ മാംസം ഫലപ്രദമായി ഉപയോഗിക്കുന്നതിനും തീരുമാനം എടുക്കണം. വന്യമൃഗ ശല്യം കാര്‍ഷിക മേഖലയിലെ വലിയ ദുരന്തം ആണെന്ന തിരിച്ചറിവോടെ ഫലപ്രദമായ നടപടി വേണമെന്ന് യോഗം പ്രമേയത്തിലൂടെ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
താമരശേരി രൂപതയുടെ പന്ത്രണ്ടാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ നാലാം സമ്മേളനം രൂപതാ ഭവനില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ കുടിയേറ്റ ശതാബ്ദി ചരിത്രവും പ്രാധാന്യവും എന്ന വിഷയത്തില്‍ റവ. ഡോ. മാത്യു കൊച്ചാടംപള്ളിയില്‍ ക്ലാസെടുത്തു.
   രൂപത വികാരി ജനറല്‍ മോണ്‍. ഏബ്രഹാം വയലില്‍, രൂപത ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കവളക്കാട്ട്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബെന്നി ലൂക്കോസ്, അഡ്വ. ബീന ജോസ്, തോമസ് വലിയപറമ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?