വത്തിക്കാന്‍ സിറ്റി: ഓണ്‍ലൈനില്‍ പങ്കുവയ്ക്കപ്പെടുന്ന നന്മയുടെ ഓരോ കഥയും ശൃംഖലകളുടെ ശൃംഖലയായ ദൈവത്തിന്റെ ശൃംഖല കോര്‍ത്തിണക്കുന്ന കണ്ണികളാണെന്ന് ലിയോ 14 ാമന്‍ പാപ്പ. സത്യത്തിന്റെയും, സ്വതന്ത്രമാക്കുകയും രക്ഷിക്കുകയും ചെയ്യുന്ന, നമ്മളെക്കാള്‍ മറ്റുള്ളവര്‍ക്ക് ഇടം നല്‍കുന്ന, ശൃംഖലകള്‍ സൃഷ്ടിക്കാന്‍ ഡിജിറ്റല്‍ മിഷനറിമാരോട് പാപ്പ ആഹ്വാനം ചെയ്തു. ഡിജിറ്റല്‍ മിഷനറിമാരുടെയും കത്തോലിക്കഇന്ഫ്ളുവസേഴ്സിന്
സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റ് കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ ദിവ്യബലിക്ക് കാര്‍മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബാനയുടെ അവസാനത്തിലാണ് പരിശുദ്ധ പിതാവ് വത്തിക്കാന്‍ ബസിലിക്കയില്‍ എത്തിയത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം ഡിജിറ്റല്‍ മിഷനറിമാര്‍ യുവജനങ്ങളുടെ ജൂബിലിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്തു. ഫോളോവേഴ്‌സിന്റെ എണ്ണത്തിനപ്പുറം ഹൃദയങ്ങളുടെ കണ്ടുമുട്ടലുകള്‍ക്ക് വേദിയൊരുക്കാന്‍ സോഷ്യല്‍ മീഡിയയില്‍ സുവിശേഷം പ്രസംഗിക്കുന്ന ഡിജിറ്റല്‍ മിഷനറിമാര്‍ക്കും ഇന്‍ഫ്‌ളുവന്‍സേഴ്‌സിനും സാധിക്കണമെന്ന് പാപ്പ പറഞ്ഞു.ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളില്‍ നടത്തിയ പ്രസംഗത്തില്‍, ഓണ്‍ലൈനില്‍ സുവിശേഷം പങ്കുവയ്ക്കുന്നവര്‍ ചെയ്യേണ്ട മൂന്ന് ദൗത്യങ്ങള്‍ പാപ്പ പങ്കുവച്ചു.
1. ലോകത്തോട് സമാധാനം പ്രഖ്യാപിക്കുക
ഇന്ന് എക്കാലത്തേക്കാളും കൂടുതല്‍, ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിന്റെ ദാനം ലോകത്തിന് കൈമാറുന്ന മിഷനറി ശിഷ്യന്മാരെ നമുക്ക് ആവശ്യമുണ്ട് എന്ന് പാപ്പ പറഞ്ഞു.
2. ഓണ്‍ലൈനില്‍ കണ്ടുമുട്ടന്നവരില്‍ ‘ക്രിസ്തുവിന്റെ ക്ലേശമനുഭവിക്കുന്ന ശരീരം’ അന്വേഷിക്കുക
ഡിജിറ്റല്‍ മിഷനറിമാര്‍ ഓണ്‍ലൈനില്‍ കണ്ടുമുട്ടുന്ന ഓരോ സഹോദരനിലും സഹോദരിയിലും എപ്പോഴും ‘ക്രിസ്തുവിന്റെ ക്ലേശമനുഭവിക്കുന്ന ശരീരം’ തേടണമെന്ന് പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടു. കണ്ടന്റ് നിര്‍മിക്കുക മാത്രമല്ല മറിച്ച് ഹൃദയങ്ങളുടെ ഒരു കൂടിക്കാഴ്ച സൃഷ്ടിക്കുകയാകണം ഡിജിറ്റല്‍ മിഷനറിമാരുടെ ലക്ഷ്യം. കഷ്ടപ്പെടുന്നവരെ, കര്‍ത്താവിനെ അറിയാത്തവരെ, തേടാനും അവരുടെ മുറിവുകള്‍ സൗഖ്യമാക്കുകയും, വീണ്ടും എഴുന്നേറ്റ് സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കിക്കൊണ്ട് ജീവിതത്തില്‍ അര്‍ത്ഥം കണ്ടെത്താന്‍ അവരെ സഹായിക്കുന്നതും ഇതിന്റെ ഭാഗമാണെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.
ഇതിനായി നമ്മുടെ സ്വന്തം കുറവുകള്‍ അംഗീകരിക്കുകയും എല്ലാ കാപട്യവും ഉപേക്ഷിക്കുകയും ചെയ്തുകൊണ്ട് സുവിശേഷം നമുക്കും ആവശ്യമാണെന്ന് തിരിച്ചറിയണം. ഇത് സാമൂഹ്യപരമായ ഒരു പ്രക്രിയയാണെന്ന് പാപ്പ പറഞ്ഞു.
3. വലകള്‍ നന്നാക്കുക- ബന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും വലകള്‍ നെയ്യുകയും കേടുപാടുകള്‍ നീക്കുകയും ചെയ്യുക
മത്സ്യബന്ധന വലകള്‍ നന്നാക്കുമ്പോഴാണ് യേശു തന്റെ ആദ്യ അപ്പോസ്തലന്മാരെ വിളിച്ചത്. ഇന്നും യേശു നമ്മോട് ഇത് തന്നെ ആവശ്യപ്പെടുന്നതായി ലിയോ 14 ാമന്‍ പാപ്പ പറഞ്ഞു. ആഴമുള്ളതും ആധികാരികവുമായ സൗഹൃദത്തില്‍ അധിഷ്ഠിതമായ ബന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും സൗജന്യ പങ്കുവയ്ക്കലിന്റെയും വലകള്‍ നെയ്യുവാന്‍ യേശു വിളിക്കുന്നു. അതുപോലെ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ ഏകാന്തത അനുഭവിക്കുന്നവര്‍ക്ക് സൗഖ്യം നല്‍കാനും ഓരോ കണ്ടുമുട്ടലിലും അനന്തമായ സ്‌നേഹത്തിന്റെ മഹത്വം അനുഭവിക്കാനും യേശു ക്ഷണിക്കുന്നതായി പാപ്പ വ്യക്തമാക്കി.
‘വെര്‍ച്വല്‍ ഹൈവേകളില്‍’ ഡിജിറ്റല്‍ മിഷനറിമാര്‍ പുലര്‍ത്തുന്ന പ്രതിബദ്ധതയ്ക്കും കഷ്ടപ്പെടുന്നവര്‍ക്ക് അവര്‍ നല്‍കുന്ന സഹായത്തിനും, പാപ്പ നന്ദി പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *