വിലങ്ങാട്: കേരള കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിലങ്ങാട് പുനരധിവാസ പദ്ധതിയില്‍ പുതിയൊരു നാഴികക്കല്ലുകൂടി. പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച 15-ാമത്തെ വീടിന്റെ വെഞ്ചരിപ്പും 53-ാമത്തെ വീടിന്റെ തറക്കല്ലിടലും ഇന്ന് (ജൂലൈ 30) ഉച്ചകഴിഞ്ഞ് മൂന്നിന് വിലങ്ങാട് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിക്കും.
വിലങ്ങാട് പുനരധിവാസ പദ്ധതിപ്രകാരം 65 വീടുകളാണ് കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്നത്. ഇതില്‍ 41 വീടുകള്‍ കെസിബിസിയും ബാക്കിയുള്ള 24 വീടുകള്‍ വിവിധ സന്യാസ സഭകളും സംഘടനകളും ചേര്‍ന്നു നിര്‍മ്മിക്കുന്നവയാണ്.
താമരശേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ സിഒഡി (സെന്റര്‍ ഫോര്‍ ഓവറോള്‍ ഡവലപ്‌മെന്റ്) ആണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ഇന്നു നടക്കുന്ന ചടങ്ങില്‍ കെഎസ്എസ്എഫ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബു കെ, വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്റ് സുരയ്യ ടീച്ചര്‍, സിഒഡി ഡയറക്ടര്‍ ഫാ. സായി പവന്‍കുളങ്ങര തുടങ്ങിയവര്‍ പങ്കെടുക്കും.
Leave a Comment
Your email address will not be published. Required fields are marked with *