ബംഗളൂരു: ഓരോ ജീവനും ദൈവത്തിന്റെ സമ്മാനവും അമൂല്യവും കൃത്യമായ ലക്ഷ്യത്തോടെ ഉള്ളതുമാണെന്ന സന്ദേശമുയര്‍ത്തി ബംഗളൂരുവിലെ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് കത്തീഡ്രലില്‍ നടന്ന ആയിരങ്ങള്‍ അണിനിരന്ന നാഷണല്‍ മാര്‍ച്ച് ഫോര്‍ ലൈഫ് ശ്രദ്ധേയമായി. കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ), കാത്തലിക് നാഷണല്‍ സര്‍വീസ് ഓഫ് കമ്മ്യൂണിയന്‍ (സിഎന്‍എസ്സി) എന്നിവയുമായി സഹകരിച്ച് ഫാമിലി വെല്‍ഫെയര്‍ സെന്ററും കാരിസ് ഇന്ത്യയും ചേര്‍ന്നാണ് ഇന്ത്യയിലെ നാലാമത് നാഷണല്‍ മാര്‍ച്ച് ഫോര്‍ ലൈഫിന് നേതൃത്വം നല്‍കിയത്.
ജീവന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മദ്രാസ്-മൈലാപ്പൂര്‍ ആര്‍ച്ച് ബിഷപ് ഡോ. ജോര്‍ജ് ആന്റണിസാമിയുടെ നേതൃത്വ ത്തില്‍ ചെന്നൈയില്‍ നിന്നെത്തിയ പ്രതിനിധികള്‍ക്ക് ആര്‍ച്ചു ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ മാര്‍ച്ച് ഫോര്‍ ലൈഫ് ബാനര്‍ സമ്മാനിച്ചതോടെയാണ് മാര്‍ച്ച് സമാപിച്ചത്.

ജീവിതത്തിന്റെ പവിത്രതയെ ഉയര്‍ത്തിക്കാട്ടുന്ന പ്രോ-ലൈഫ് പ്രദര്‍ശനവും ഒരുക്കിയിരുന്നു. ജനിക്കാത്ത കുഞ്ഞുങ്ങള്‍ ക്കുവേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
ബംഗളൂരു ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ, പോണ്ടിച്ചേരി ആര്‍ച്ചുബിഷപ്പും നാഷണല്‍ മാര്‍ച്ച് ഫോര്‍ ലൈഫിന്റെ ചുമതലയുള്ള ബിഷപ്പുമായ ഡോ. ഫ്രാന്‍സിസ് കാലിസ്റ്റ്, തൃശൂര്‍ ആര്‍ച്ചുബിഷപ്പും സിബിസിഐ പ്രസിഡന്റുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബംഗളൂരു അതിരൂപതാ സഹായ മെത്രാന്‍ ഡോ. ആരോഗ്യരാജ് സതിഷ് കുമാര്‍, വിവിധ വിശ്വാസ സമൂഹങ്ങളെ പ്രതിനിധീകരിച്ച് ഗുരു സിംഗ് സബ ഗുരുദ്വാരയുടെ മുന്‍ പ്രസിഡന്റ് ജസ്ബീര്‍ സിംഗ് ധോഡി, ആക്ടിവിസ്റ്റ് സീമ മോഷിന്‍, മൗലാന മുഹമ്മദ് സിയ ഉദ്ദീന്‍, ഹുമയൂണ്‍ സേട്ട് എന്നിവര്‍ പങ്കെടുത്തു.
2026 ഓഗസ്റ്റ് ഒമ്പതിന് ചെന്നൈയിലാണ് അഞ്ചാമത് നാഷണല്‍ മാര്‍ച്ച് ഫോര്‍ ലൈഫ് നടക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *