കാഞ്ഞിരപ്പള്ളി: രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കാനും സാധാരണക്കാര്‍ക്ക് നീതി ലഭി ക്കാനും കര്‍ഷകര്‍ക്ക് ജീവിക്കാനുള്ള സാഹചര്യം ഒരു ക്കാനും മൂല്യബോധമുള്ള തലമുറയെ ഭരണ രാഷ്ട്രീയ രംഗത്തിറക്കാനുമുള്ള ഇടപെടലുകള്‍ ഉണ്ടാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപതയുടെ 12-ാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ എട്ടാമത് സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഭ എന്ന കാഴ്ചപ്പാട് സ്വന്തം നെഞ്ചിടപ്പായി മാറുന്നുവെന്ന് ഉറപ്പുവരുത്താന്‍ നമ്മള്‍ ശ്രദ്ധിക്കണം. കരുത്തും കര്‍മ്മശേഷിയുള്ള സമൂഹമായി സഭാമക്കള്‍ മാറണമെന്ന് മാര്‍ പുളിക്കല്‍ ഉദ്ബോധിപ്പിച്ചു. സീറോ മലബാര്‍ സഭയുടെ സമുദായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസ് കൂടുതല്‍ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മാര്‍ പുളിക്കല്‍ പറഞ്ഞു.
‘സമുദായ ശാക്തീകരണം ആധുനിക കാല ഘട്ടത്തില്‍’ എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. ജസ്റ്റിന്‍ മതിയത്ത് ക്ലാസ് നയിച്ചു. പ്രോട്ടോ സി ഞ്ചെല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റം, വികാരി ജനറാള്‍മാരായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, റവ. ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചാന്‍സലര്‍ റവ. ഡോ. മാത്യു ശൗര്യാംകുഴി, പ്രൊക്കുറേറ്റര്‍ ഫാ. ഫിലിപ്പ് തടത്തില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *