Follow Us On

22

September

2025

Monday

നിയമം കയ്യിലെടെത്ത് ബജ്‌റംഗ്ദള്‍; മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീയെയും ഒപ്പം ഉണ്ടായിരുന്ന കുട്ടികളെയും റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞുവച്ചു

നിയമം കയ്യിലെടെത്ത് ബജ്‌റംഗ്ദള്‍; മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീയെയും ഒപ്പം ഉണ്ടായിരുന്ന കുട്ടികളെയും റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞുവച്ചു
റാഞ്ചി: തീവ്രഹിന്ദുത്വ വര്‍ഗീയ സംഘടനയായ ബജ്‌റംഗ്ദള്‍ വീണ്ടും നിയമം കയ്യിലെടുത്ത് കന്യാസ്ത്രീയെയും ഒരു കത്തോലിക്ക സന്നദ്ധസംഘടനയുടെ രണ്ട് സ്റ്റാഫ് അംഗങ്ങളെയും 19 കുട്ടികളെയും ജാര്‍ഖണ്ഡിലെ റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞുവച്ചു. ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേസ്റ്റേഷനില്‍ കഴിഞ്ഞ ജൂലൈ 25ന് രണ്ട് മലയാളി കന്യാസ്ത്രീകളെ തടഞ്ഞുവച്ച് ജയിലില്‍ അടപ്പിച്ചതും ഈ സംഘടനയുടെ നേതൃത്വത്തിലായിരുന്നു.
മതപരിവര്‍ത്തനത്തിനായി കുട്ടികളെ കൊണ്ടുപോകുകയാണെന്ന് ആരോപിച്ചായിരുന്നു ജംഷഡ്പൂര്‍ ടാറ്റാനഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ബജ്‌റംഗ്ദള്‍, വിഎച്ച്പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് അവരെ തടഞ്ഞുവച്ചത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയകള്‍ വഴി സംഭവം പ്രചരിപ്പിച്ചതിനെതുടര്‍ന്ന് നിരവധി പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ വളരെ വേഗം തടിച്ചുകൂടി. തുടര്‍ന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും റെയില്‍വേ പോലീസും ചേര്‍ന്ന് അവരെ സ്റ്റേഷനില്‍ എത്തിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് (സെപ്റ്റംബര്‍ 19) സംഭവം നടന്നത്.
ജംഷഡ്പുര്‍ രൂപതയുടെ കീഴിലുള്ള സന്നദ്ധസംഘടനയായ കാത്തലിക് ചാരിറ്റീസ് സംഘടിപ്പിച്ച കുട്ടികള്‍ക്കായുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു കുട്ടികള്‍. ജംഷഡ്പുര്‍ രൂപതാകേന്ദ്രത്തില്‍നിന്ന് വൈദികര്‍ പോലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിവരിച്ചതിനെ തുടര്‍ന്നാണ് പുലര്‍ച്ചെ ഇവരെ വിട്ടയച്ചത്. വര്‍ഗീയ സംഘടനകളുടെ അക്രമം ഉണ്ടാകാന്‍ സാധ്യത ഉണ്ടായിരുന്നതിനാല്‍ തുടര്‍ന്ന് പോലീസ് അകമ്പടിയോടെയാണ് അവരെ സുന്ദര്‍നഗറിലെ കാത്തലിക് ചാരിറ്റീസ് സെന്റര്‍ ഓഫീസില്‍ എത്തിച്ചത്.
വടക്കേന്ത്യയില്‍ മിഷനറിമാര്‍ക്കും ക്രൈസ്തവര്‍ക്കും എതിരെ  നടക്കുന്ന മിക്ക അതിക്രമങ്ങളിലും സംഘപരിവാര്‍ സംഘടനയായ ബജ്‌റംഗ്ദളിന്റെ സാന്നിധ്യമുണ്ട്. എല്ലാ അക്രമങ്ങള്‍ക്കും മറയിടാന്‍ അവര്‍ മതപരിവര്‍ത്തനം എന്ന വ്യാജ ആരോപണം ഉന്നയിക്കുന്നതും പതിവാണ്. ക്രിസ്തീയ വിശ്വാസികളായ ആദിവാസികളെ ഭീഷണി മുഴക്കിയും ബലപ്രയോഗത്തിലൂടെയും ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുന്ന ഘര്‍വാപ്പസിക്ക് നേതൃത്വം നല്‍കുന്നതും ബജ്‌റംഗ്ദളും വിഎച്ച്പിയുമാണ്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?