Follow Us On

25

November

2025

Tuesday

മാര്‍ത്തോമ്മാ ആശ്രമഭൂമിയിലെ കയ്യേറ്റം അപലപനീയം

മാര്‍ത്തോമ്മാ ആശ്രമഭൂമിയിലെ കയ്യേറ്റം അപലപനീയം
കൊച്ചി: കളമശേരി മാര്‍ത്തോമ്മാ ആശ്രമത്തിന്റെ ഭൂമിയില്‍ ചിലര്‍ അതിക്രമച്ചു കയറിയത് അപലപനീയമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍. കുറ്റവാളികള്‍ക്കെതിരെ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. അതേസമയം ഈ അതിക്രമത്തെ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ക്കായി ചിലര്‍ ദുരുപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നത് തിരിച്ചറിയണമെന്നും ജാഗ്രതാ കമ്മീഷന്‍ ഓര്‍മ്മിപ്പിച്ചു. പ്രശ്‌നത്തില്‍ ആശ്രമത്തിന്റെ നിലപാടുകള്‍ക്കും നടപടികള്‍ക്കും ജാഗ്രതാ കമ്മീഷന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
സംഭവം ഉണ്ടായതു മുതല്‍ ഇതൊരു വര്‍ഗീയ സംഘര്‍ഷമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള ചിലരുടെ പ്രചാരണം.
വര്‍ഷങ്ങളായി കോടതി വ്യവഹാരമുള്ള സ്ഥലമാണിത്. കോടതിയില്‍നിന്ന് ആശ്രമത്തിന് അനുകൂലമായി വിധി വരുകയും കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. മുന്‍സിഫ് കോടതിയില്‍ നടക്കുന്ന മറ്റൊരു കേസിന്റെ വിധി ഈ ദിവസങ്ങളില്‍ വരാനിരിക്കുമ്പോഴാണ് ഇപ്പോള്‍ കയ്യേറ്റം ഉണ്ടായിരിക്കുന്നത്.
ആശ്രമത്തിന്റെ സ്ഥലവുമായി ബന്ധപ്പെട്ട് മുന്‍ ഉടമസ്ഥനുമായി നിയമവ്യവഹാരങ്ങള്‍ ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. പ്രശ്‌നത്തെ വര്‍ഗീയ രീതിയില്‍ കാണാതിരിക്കാനുള്ള വിവേകവും പക്വതയും ആശ്രമവും സഭാധികാരികളും പുലര്‍ത്തിയിട്ടുണ്ട്.
ആശ്രമം സുപ്പീരിയര്‍ ഫാ. ജോര്‍ജ് പാറയ്ക്കലും എറണാകുളം-അങ്കമാലി അതിരൂപതയും ആവശ്യമായ കാര്യങ്ങള്‍ ക്രമപ്പെടുത്തുന്നുണ്ട്. നിയമാനുസൃത നടപടികളിലൂടെ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?