വത്തിക്കാന്‍ സിറ്റി: പണവും വിഭവങ്ങളും പൊതുനന്മയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോഗിക്കണമെന്നും ജനങ്ങളെ നശിപ്പിക്കുന്ന ആയുധങ്ങള്‍ നിര്‍മിക്കാനോ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാനോ ഉപയോഗിക്കരുതെന്നും ആഹ്വാനം ചെയ്ത് ലിയോ 14 ാമന്‍ പാപ്പ. ഞായറാഴ്ച വിശുദ്ധ അന്നയുടെ നാമത്തിലുള്ള ഇടവക ദൈവാലയത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേയും, സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ത്രികാലജപപ്രാര്ത്ഥനയോടനുബന്ധി
ദൈവത്തെ സേവിക്കുന്ന വ്യക്തി സമ്പത്തിന്റെ (അടിമത്വത്തില്‍) നിന്ന് മുക്തനാകുമ്പോള്‍ സമ്പത്തിനെ സേവിക്കുന്ന വ്യക്തി അതിന്റെ അടിമയായി മാറുമെന്ന് ലിയോ പാപ്പ സെന്റ് ആന്‍ ഇടവക ദൈവാലയത്തില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. നീതി തേടുന്നവര്‍ സമ്പത്തിനെ പൊതുനന്മയ്ക്കായി ഉപയോഗിക്കുമ്പോള്‍ ആധിപത്യം തേടുന്നവര്‍ പൊതുനന്മയെപ്പോലും സ്വന്തം അത്യാഗ്രഹത്തിനായുള്ള മാര്‍ഗമായി ഉപയോഗിക്കുന്നതായി പാപ്പ നിരീക്ഷിച്ചു. ”ഒരു ഭൃത്യനു രണ്ടു യജമാനന്‍മാരെ സേവിക്കുവാന്‍ സാധിക്കുകയില്ല. ഒന്നുകില്‍ അവന്‍ ഒരുവനെ ദ്വേഷിക്കുകയും മറ്റവനെ സ്‌നേഹിക്കുകയും ചെയ്യും. അല്ലെങ്കില്‍ ഒരുവനോടു ഭക്തി കാണിക്കുകയും മറ്റവനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല.”( ലൂക്ക. 16:13) എന്ന വചനഭാഗത്തെ അടിസ്ഥാനമാക്കി നടത്തിയ പ്രസംഗത്തില്‍ യുദ്ധഭീഷണിയുടെ നടുവിലും യേശു ലോകത്തിന്റെ രക്ഷകനാണെന്നും എല്ലാ തിന്മകളില്‍ നിന്നും നമ്മെ വിടുവിക്കുന്നവനാണെന്നും വാക്കിലും പ്രവൃത്തിയിലും പ്രഖ്യാപിക്കാന്‍ പാപ്പ വിശ്വാസികളെ ക്ഷണിച്ചു.
നമുക്കുള്ളതെല്ലാം ദൈവത്തിന്റെ സമ്മാനമായി തിരിച്ചറിഞ്ഞുകൊണ്ട് കൈകാര്യം ചെയ്യാനും പങ്കുവയ്ക്കാനും – സൗഹൃദത്തിന്റെയും ഐകദാര്‍ഢ്യത്തിന്റെയും ശൃംഖലകള്‍ സൃഷ്ടിക്കുവാനും, പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കുന്നതിനും, കൂടുതല്‍ നീതിയുക്തവും സമത്വപരവും സാഹോദര്യപരവുമായ ഒരു ലോകം കെട്ടിപ്പടുക്കുവാനും ആഞ്ചലൂസ് പ്രസംഗത്തില്‍ പാപ്പ വിശ്വാസികളെ ക്ഷണിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *