ഓസ്റ്റിന്‍/ടെക്‌സസ്: ഗര്‍ഭഛിദ്രത്തിനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി യുഎസിലെ ടെക്‌സസ് സംസ്ഥാനം. ഏറ്റവും ഒടുവിലായി സംസ്ഥാനത്ത് ഗര്‍ഭഛിദ്ര മരുന്നുകളുടെ നിര്‍മാണം, വിതരണം, മെയില്‍ എന്നിവ നിരോധിക്കുന്ന നിയമത്തിലാണ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് ഒപ്പുവച്ചത്. 20 പേജുള്ള നിയമം, ടെക്‌സസില്‍ ഗര്‍ഭഛിദ്രത്തിന് കാരണമാകുന്ന മരുന്നുകള്‍ നിര്‍മിക്കുന്നതോ വിതരണം ചെയ്യുന്നതോ സംസ്ഥാനത്തെ ഏതെങ്കിലും സ്ഥലത്തേക്ക് മെയില്‍ ചെയ്യുന്നതോ നല്‍കുന്നതോ നിയമവിരുദ്ധമാക്കുന്നു.
2022 ല്‍ യുഎസ് സുപ്രീം കോടതി റോ വി വേഡ് നിയമം റദ്ദാക്കിയതിന് ശേഷം ഗര്‍ഭഛിദ്രത്തിന് ഏതാണ്ട് പൂര്‍ണമായ നിരോധനം ഏര്‍പ്പെടുത്തിയ 14 സംസ്ഥാനങ്ങളില്‍ ടെക്‌സസും ഉള്‍പ്പെടുന്നു. പുതിയ നിയമം ഏകദേശം മൂന്ന് മാസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും.
Leave a Comment
Your email address will not be published. Required fields are marked with *