Follow Us On

08

October

2025

Wednesday

കത്തോലിക്ക മാധ്യമങ്ങള്‍ ക്രിസ്തു കാണുന്നതുപോലെ ലോകത്തെ നോക്കി കാണണം: ലിയോ 14 ാമന്‍ പാപ്പ

കത്തോലിക്ക മാധ്യമങ്ങള്‍ ക്രിസ്തു കാണുന്നതുപോലെ ലോകത്തെ നോക്കി കാണണം: ലിയോ 14 ാമന്‍ പാപ്പ
വത്തിക്കാന്‍ സിറ്റി: കത്തോലിക്ക മാസികകള്‍ ക്രിസ്തു കാണുന്നതുപോലെ ലോകത്തെ കാണണമെന്നും അവിടുത്തെ രക്ഷാകരമായ സ്‌നേഹത്തിനും ശക്തിക്കും സാക്ഷ്യം വഹിക്കണമെന്നും ലിയോ 14 ാമന്‍ മാര്‍പാപ്പ. ഇറ്റാലിയന്‍ ജസ്യൂട്ട് മാസികയായ ‘ലാ സിവിലിറ്റ കത്തോലിക്ക’യുടെ 175-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാസികയുടെ എഴുത്തുകാരും ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ജസ്യൂട്ട് സന്യാസ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. അര്‍തുറോ സോസയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ആത്മീയവും ദൈവശാസ്ത്രപരവുമായി വിഷയങ്ങള്‍ക്ക് പുറമെ രാഷ്ട്രീയം, ശാസ്ത്ര സാങ്കേതിക വിദ്യകള്‍, സംസ്‌കാരം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന ഈ മാസിക വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റിന്റെ അവലോകനത്തിന് ശേഷമാണ് എല്ലാ മാസവും പ്രസിദ്ധീകരിക്കുന്നത്. സാംസ്‌കാരിക ലോകത്ത് സഭയുടെ സാന്നിധ്യമായി മാറിയതിന് ലിയോ പാപ്പ ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞു. വെല്ലുവിളികളെയും വൈരുദ്ധ്യങ്ങളെയും ഭയപ്പെടാതെ അവയില്‍ ഇടപഴകാനുള്ള കഴിവാണ് മാസികയെ വേറിട്ടതാക്കി മാറ്റുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറിക്കൊണ്ടും പ്രത്യാശയുടെ സന്ദേശവാഹകരായി മാറിക്കൊണ്ടും ക്രിയാത്മകമായ പ്രതിബദ്ധ ജനങ്ങളില്‍ വളര്‍ത്തിയെടുക്കുവാന്‍ പാപ്പ ആഹ്വാനം ചെയ്തു. എല്ലാറ്റിനുമുപരി, ആത്യന്തിക പ്രത്യാശ ക്രിസ്തുവാണെന്ന് ഓര്‍മിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യണമെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?