Follow Us On

08

October

2025

Wednesday

സ്ഥിരീകരണമായി; ലിയോ പാപ്പയുടെ ആദ്യ അപ്പസ്‌തോലിക സന്ദര്‍ശനം തുര്‍ക്കിയിലേക്കും ലബനോനിലേക്കും

സ്ഥിരീകരണമായി; ലിയോ പാപ്പയുടെ ആദ്യ അപ്പസ്‌തോലിക സന്ദര്‍ശനം തുര്‍ക്കിയിലേക്കും ലബനോനിലേക്കും

വത്തിക്കാന്‍ സിറ്റി: ഈ വര്‍ഷം ആഘോഷിക്കുന്ന നിഖ്യാ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍, ലിയോ 14 ാമന്‍ പാപ്പയുടെ ആദ്യ അപ്പസ്‌തോലിക സന്ദര്‍ശനം തുര്‍ക്കിയിലേക്കും ലബനനിലേക്കുമായിരിക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണവുമായി വത്തിക്കാന്‍. നവംബര്‍ 27 മുതല്‍ 30 വരെ തുര്‍ക്കിയും നവംബര്‍ 30 മുതല്‍ ഡിസംബര്‍ 2 വരെ ലബനനും പാപ്പ സന്ദര്‍ശിക്കും. യാത്രയുടെ ആദ്യ ഘട്ടത്തില്‍, ഒന്നാം നിഖ്യാ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികത്തോടനുബന്ധിച്ച്, ഇസ്നിക്ക് ( പഴയ നിഖ്യാ), പാപ്പ സന്ദര്‍ശിക്കും.

ഫ്രാന്‍സിസ് മാര്‍പാപ്പയും കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയര്‍ക്കീസായ ബര്‍ത്തലോമിയോ പ്രഥമനും നേരത്തെ നിശ്ചയിച്ചതനുസരിച്ചാണ് ലിയോ പാപ്പയും യാത്ര ക്രമീകരിച്ചിരിക്കുന്നത്. എഡി 325-ലാണ് ആദ്യത്തെ എക്യുമെനിക്കല്‍ കൗണ്‍സിലായ നിഖ്യ കാണ്‍സില്‍ നടന്നത്. വസന്തത്തിന്റെ അവസാനത്തില്‍ ആരംഭിച്ച് ജൂലൈയിലോ ഓഗസ്റ്റിലോ, ആധുനിക തുര്‍ക്കിയിലെ ഇസ്‌നിക് നഗരത്തില്‍ കൗണ്‍സില്‍ അവസാനിച്ചു.  കത്തോലിക്ക സഭയും ഓര്‍ത്തഡോക്‌സ്  സഭയും തമ്മിലുള്ള വലിയ വിഭജനത്തിന് മുമ്പുള്ള ആദ്യകാല സഭാ ചരിത്രത്തിലെ നാഴികക്കല്ലായി ഈ കൗണ്‍സില്‍ നിലകൊള്ളുന്നു.
ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന ലബനന്റെ ഇന്നത്തെ ദുര്‍ബലമായ രാഷ്ട്രീയ സാഹചര്യത്തിന് അയവു വരുവാനും ലിയോ പാപ്പയുടെ സന്ദര്‍ശനം കാരണമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?