കോട്ടപ്പുറം: മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ല എന്ന ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധിയെ സ്വാഗതം ചെയ്യുന്നതായി കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍. ഒരു വര്‍ഷമായി മുനമ്പം ജനത നടത്തുന്ന നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കും സമരങ്ങള്‍ക്കും ദൈവം നല്കിയ സമ്മാനമാണ് ഈ വിധി. ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ജനങ്ങള്‍ക്ക് ഈ വിധി പ്രത്യാശ നല്കുന്നു. പൊതുജനത്തിന് നീതിപീഠത്തിലുള്ള വിശ്വാസം വര്‍ധി പ്പിക്കുന്നതാണ് ഡിവിഷന് ബെഞ്ചിന്റെ ഈ വിധി.
മുനമ്പം ജനതയുടെ റവന്യൂ അവകാശം സംരക്ഷിക്കാനും അവര്‍ക്ക് നീതി ലഭ്യമാക്കാനും സര്‍ക്കാര്‍ നിയമിച്ച സി.എന്‍ രാമചന്ദ്രന് നായര്‍ കമ്മീഷന്റെ നിയമനം ചോദ്യം ചെയ്ത സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിച്ച് മുനമ്പം ജനത ആഗ്രഹിച്ച ന്യായമായ വിധി സമ്പാദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത അവസരോചിതമായ നടപടികളെ ബിഷപ് അഭിനന്ദിച്ചു.
ഡിവിഷന് ബെഞ്ചിന്റെ ഉത്തരവിന്റെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ പാവപ്പെട്ട 610 കുടുംബങ്ങളുടെ പ്രശ്നം ശാശ്വതമായി പരിഹരിക്കാനും വില കൊടുത്തു വാങ്ങിയ ഭൂമിയുടെ ഉടമസ്ഥതയും അതിന്മേലുള്ള റവന്യൂ അവകാ ശങ്ങളും തിരികെ നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ സത്വരം നടപടികള്‍ സ്വീകരിക്കണമെന്നും ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ആവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *