Follow Us On

06

November

2025

Thursday

ഷാങ്ഹായിലെ സഹായ മെത്രാനെ വത്തിക്കാന്‍ അംഗീകരിച്ചു

ഷാങ്ഹായിലെ സഹായ മെത്രാനെ വത്തിക്കാന്‍ അംഗീകരിച്ചു

വത്തിക്കാന്‍ സിറ്റി:  ഫാ. ഇഗ്‌നേഷ്യസ് വു ജിയാന്‍ലിനെ ഷാങ്ഹായിലെ സഹായ മെത്രാനായി ലിയോ 14-ാമന്‍ മാര്‍പാപ്പ നിയമിച്ചു.  ഓഗസ്റ്റ് 11 ന് നടത്തിയ നിയമനം ഇക്കഴിഞ്ഞ ദിവസമാണ് വത്തിക്കാന്‍ പ്രഖ്യാപിച്ചത്. പരിശുദ്ധ സിംഹാസനവും  ചൈനയും തമ്മിലുള്ള  ബിഷപ്പുമാരുടെ നിയമനവുമായി ബന്ധപ്പെട്ട താല്‍ക്കാലിക കരാറിന്റെ ചട്ടക്കൂടിന് കീഴില്‍ പുതിയ സഹായമെത്രാന്റെ എപ്പിസ്‌കോപ്പല്‍ സ്ഥാനാരോഹണം സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രലില്‍ നടന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തെത്തുടര്‍ന്നുള്ള ‘സെഡെ വെക്കന്റെ’ കാലയളവില്‍, ഏപ്രില്‍ 28 -നാണ് സഹായമെത്രാന്റെ ‘തിരഞ്ഞെടുപ്പ്’ ചൈനീസ് അധികാരികള്‍  പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 11 ന് പരിശുദ്ധ പിതാവ് വുവിനെ സഹായമെത്രാനായി അംഗീകരിച്ചതോടെ ചൈനയും വത്തിക്കാനും തമ്മില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാലഘട്ടത്തില്‍ രൂപപ്പെടുത്തിയ താല്‍ക്കാലിക കരാര്‍ ലിയോ മാര്‍പാപ്പയുടെ കാലഘട്ടത്തിലും തുടരുമെന്ന് വ്യക്തമായി.

55 കാരനായ ബിഷപ് വു, 1970 ജനുവരി 27 ന് ജനിച്ചു, 1991 മുതല്‍ 1996 വരെ ഷാങ്ഹായിലെ ശേഷന്‍ സെമിനാരിയില്‍ തത്ത്വചിന്തയും ദൈവശാസ്ത്രവും പഠിച്ചു. 1997 ല്‍ വൈദികനായി അഭിഷിക്തനായി. 2013 നും 2023 നും ഇടയില്‍, ഷാങ്ഹായിലെ  രൂപതയുടെ ഭരണത്തില്‍ സഹായിച്ചു. പിന്നീട് വികാരി ജനറലായി സേവനമനുഷ്ഠിച്ച് വരുകയായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?