വത്തിക്കാന്‍ സിറ്റി: പ്രൊട്ടസ്റ്റന്റ് നവീകരണത്തിന് ശേഷം ആദ്യമായി ബ്രിട്ടീഷ് രാജാവും ആഗോള കത്തോലിക്ക സഭയുടെ തലവനായ മാര്‍പാപ്പയും ഒരുമിച്ച് നടത്തുന്ന പ്രാര്‍ത്ഥനയ്ക്ക് സിസ്റ്റൈന്‍ ചാപ്പല്‍ വേദിയാകും. ഒക്ടോബര്‍ 23-നാണ് സിസ്റ്റൈന്‍ ചാപ്പലില്‍, ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ നടക്കുന്ന എക്യുമെനിക്കല്‍ പ്രാര്‍ത്ഥനയില്‍ ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്, രാജ്ഞി കാമിലയ്ക്കൊപ്പം പങ്കുചേരുക.
സ്രഷ്ടാവായ ദൈവത്തെ സ്തുതിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എക്യുമെനിക്കല്‍ പ്രാര്‍ത്ഥനയില്‍ സിസ്റ്റൈന്‍ ചാപ്പല്‍ ഗായകസംഘവും ഇംഗ്ലണ്ടിലെ സെന്റ് ജോര്‍ജ് ചാപ്പലിലെ ഗായകസംഘവും, ഹിസ് മജസ്റ്റിസ് ചാപ്പല്‍ റോയലിന്റെ ഗായകസംഘവും ചേര്‍ന്ന് ഗാനങ്ങള്‍ ആലപിക്കും. യോര്‍ക്കിലെ ആംഗ്ലിക്കന്‍ ആര്‍ച്ചുബിഷപ് സ്റ്റീഫന്‍ കോട്രെലും പങ്കെടുക്കും.
വത്തിക്കാനിലേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ചാള്‍സ് രാജാവും ലിയോ പതിനാലാമന്‍ മാര്‍പാപ്പയും അപ്പസ്തോലിക് കൊട്ടാരത്തില്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് സൃഷ്ടിയുടെ സംരക്ഷണവും പരിസ്ഥിതി സുസ്ഥിരതയെയും കുറിച്ചുള്ള ചര്‍ച്ചയില്‍ ഇരുവരും പങ്കുചേരും.
വത്തിക്കാനിലേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ചാള്‍സ് രാജാവും ലിയോ പതിനാലാമന്‍ മാര്‍പാപ്പയും അപ്പസ്തോലിക് കൊട്ടാരത്തില്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് സൃഷ്ടിയുടെ സംരക്ഷണവും പരിസ്ഥിതി സുസ്ഥിരതയെയും കുറിച്ചുള്ള ചര്‍ച്ചയില്‍ ഇരുവരും പങ്കുചേരും.
പൗലോസ് ശ്ലീഹായുടെ ബസിലിക്കയില്‍ നടക്കുന്ന മറ്റൊരു എക്യുമെനിക്കല്‍ ശുശ്രൂഷയില്‍, ചാള്‍സ് രാജാവിന് പാപ്പല്‍ ബസിലിക്ക ഓഫ് സെന്റ് പോള്‍ ഔട്ട്സൈഡ് ദി വാള്‍സിന്റെ ‘റോയല്‍ കോണ്‍ഫ്രേറ്റര്‍’ എന്ന പദവി സമ്മാനിക്കും. ബസിലിക്കയിലെ ആര്‍ച്ച്പ്രീസ്റ്റ് കര്‍ദിനാള്‍ ജെയിംസ് മൈക്കല്‍ ഹാര്‍വിയാണ് ഈ പദവി മാര്‍പാപ്പയുടെ അനുമതിയോടെ രാജാവിന് സമ്മാനിക്കുന്നത്. റോമിലെ അപ്പസ്തോലന്മാരുടെ മൃതകുടീരം സംരക്ഷിക്കുന്നതില്‍ ഇംഗ്ലീഷ് രാജകുടംബം ചരിത്രപരമായ നല്കിയ സംഭാവകള്‍ കൂടെ പരിഗണിച്ചാണ് ഈ പദവി സമ്മാനിക്കുന്നത്.രാജാവിനായി പ്രത്യേകം കമ്മീഷന് ചെയ്ത ഒരു കസേരയും ബസിലിക്കയില്‍ സ്ഥാപിക്കും
നവംബര്‍ 1 ന് ലിയോ 14-ാമന്‍ മാര്‍പാപ്പ സഭയുടെ വേദപാരംഗതനായി പ്രഖ്യാപിക്കുന്ന ഇംഗ്ലീഷ് കര്‍ദിനാളും ആംഗ്ലിക്കന്‍ മതത്തില്‍ നിന്ന് കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നുവന്ന വിശുദ്ധനുമായ ജോണ്‍ ഹെന്റി ന്യൂമാന്‍ രചിച്ച ഒരു ഗാനത്തോടെയാണ് ശുശ്രൂഷകള്‍ അവസാനിക്കുക. 2019 ല്‍ ചാള്‍സ് രാജാവ് ന്യൂമാന്റെ വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *