Follow Us On

23

October

2025

Thursday

ബഥാനിയായിലെ അഖണ്ഡ ജപമാല സമര്‍പ്പണം 25ന് സമാപിക്കും

ബഥാനിയായിലെ അഖണ്ഡ ജപമാല സമര്‍പ്പണം 25ന് സമാപിക്കും
താമരശേരി: താമരശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ ബഥാനിയായില്‍ നടന്നുവരുന്ന അഖണ്ഡ ജപമാല സമര്‍പ്പണം ഒക്ടോബര്‍ 25-ന് സമാപിക്കും. ജൂലൈ 17-നാണ് അഖണ്ഡ ജപമാല സമര്‍പ്പണം ആരംഭിച്ചത്.
അഖണ്ഡ ജപമാല സമര്‍പ്പണത്തിന്റെ 100-ാം ദിനമായ  24ന്  വൈകുന്നേരം 6.30 ന് ജപമാല റാലി. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന.  താമരശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ മുഖ്യകാര്‍മ്മികത്വം  വഹിക്കും.
സമാപന ദിവസമായ 25 ന് രാവിലെ 10.30-ന് സമാപന ജപമാല ആരംഭിക്കും. 11-ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീ ജിയോസ് ഇഞ്ചനാനിയില്‍ ദിവ്യബലിയര്‍പ്പിക്കും. തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധന, ദിവ്യകാരുണ്യ ആശീര്‍വാദം, സ്നേഹ വിരുന്ന് എന്നിവയോടെ അഖണ്ഡ ജപമാല സമര്‍പ്പണത്തിന് സമാപനമാകും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?