വത്തിക്കാന്‍ സിറ്റി: വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാനെ കത്തോലിക്ക സഭയുടെ വിദ്യാഭ്യാസ ദൗത്യത്തിന്റെ പ്രത്യേക മധ്യസ്ഥനായി ലിയോ 14- ാമന്‍ പാപ്പ പ്രഖ്യാപിക്കും. നാളെ (ഒക്ടോബര്‍ 28 ന്) കത്തോലിക്കാ വിദ്യാഭ്യാസത്തെക്കുറിച്ച് ലിയോ 14-ാമന്‍ പാപ്പ പ്രസിദ്ധീകരിക്കുന്ന രേഖയിലാണ് വിശുദ്ധ തോമസ് അക്വിനാസിനൊപ്പം വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാനെ സഭയുടെ വിദ്യാഭ്യാസ ദൗത്യത്തിന്റെ പ്രത്യേക മധ്യസ്ഥനായി പ്രഖ്യാപിക്കുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ക്രൈസ്തവ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പ്രഖ്യാപനമായ ‘ഗ്രാവിസിമം എഡ്യൂക്കേഷനിസി’ന്റെ 60-ാം വാര്‍ഷികത്തിലാണ് പുതിയ രേഖ പ്രസിദ്ധീകരിക്കുന്നതെന്ന് സാംസ്കാരിക കാര്യങ്ങള്‍ക്കും വിദ്യാഭ്യാസത്തിനുമായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കര്‍ദിനാള്‍ ജോസ് റ്റോലെന്റിനോ പത്രസമ്മേളനത്തില്‍ പറഞ്ഞു.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രഖ്യാപനത്തിന്റെ വെളിച്ചത്തില്‍ കത്തോലിക്കാ സ്കൂളുകളുടെയും സര്‍വകലാശാലകളുടെയും പ്രസക്തിയെക്കുറിച്ചും വിദ്യാഭ്യാസം ഇന്ന് നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ചും പുതിയ രേഖയില്‍ ലിയോ പാപ്പ വിചിന്തനം ചെയ്യും. വിദ്യാഭ്യാസ മേഖലയുടെ ജൂബിലിയാഘോഷം ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 1 വരെ വത്തിക്കാനില്‍ നടക്കുകയാണ്. ജൂബിലിയുടെ അവസാന ദിവസം, ‘ദി ഐഡിയ ഓഫ് എ യൂണിവേഴ്സിറ്റി’-യുടെ രചയിതാവായ സെന്റ് ജോണ്‍ ഹെന്റി ന്യൂമാനെ വേദപാരംഗതനായി ലിയോ പാപ്പ ഔദ്യോഗികമായി പ്രഖ്യാപിക്കും.
















Leave a Comment
Your email address will not be published. Required fields are marked with *