Follow Us On

06

November

2025

Thursday

ആത്മീയ ഉത്സവത്തിന്റെ നാളുകള്‍ വരുന്നു; ശാലോം ഫെസ്റ്റിവല്‍ നവംബര്‍ 10ന് തുടങ്ങും

ആത്മീയ ഉത്സവത്തിന്റെ നാളുകള്‍ വരുന്നു; ശാലോം ഫെസ്റ്റിവല്‍ നവംബര്‍ 10ന് തുടങ്ങും
പെരുവണ്ണാമൂഴി: ദൈവാനുഗ്രഹങ്ങള്‍ അനുഗ്രഹമാരിയായി പെയ്തിറങ്ങുന്ന ദിനങ്ങള്‍ വരവായി. ആത്മീയ ഉത്സവത്തിന്റെ ഉണര്‍ത്തു പാട്ടുകള്‍ ഉയരുന്ന ശാലോം ഫെസ്റ്റിവല്‍ നവംബര്‍ 10ന് തുടങ്ങും. മൂന്നു ഘട്ടങ്ങളിലായി 11 സ്ഥലങ്ങളില്‍ നടക്കുന്ന ഫെസ്റ്റിവല്‍ ഡിസംബര്‍ 13ന് സമാപിക്കും.
ലോക സുവിശേഷവല്ക്കരണത്തിന്റെ ഭാഗമാകാനും ശാലോം ശുശ്രൂഷകളെ അടുത്തറിയാനുമുള്ള അവസരംകൂടിയാണ് ഫെസ്റ്റിവല്‍. ദൈവാനുഗ്രഹങ്ങള്‍ അനുഗ്രഹമാരിയായി പെയ്തിറങ്ങുന്ന ദിനങ്ങളില്‍ സഭയ്ക്കും സമൂഹത്തിനും പ്രിയപ്പെട്ടവര്‍ക്കുവേണ്ടിയും ഒരുമിച്ചു പ്രാര്‍ത്ഥിക്കുകയും ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്യാം.
മനസിനെ തൊട്ടുണര്‍ത്തുന്ന സ്തുതി ആരാധനകള്‍, ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക് നയിക്കുന്ന വചനപ്രഘോഷണങ്ങള്‍ എന്നിവയാണ് ഫെസ്റ്റിവലിന്റെ സവിശേഷതകള്‍.
ശാലോം വേള്‍ഡ് സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. റോയി പാലാട്ടി സിഎംഐ, ഷെവ.ബെന്നി പുന്നത്തറ, ഡോ. ജോണ്‍ ഡി എന്നിവര്‍ ഫെസ്റ്റിവല്‍ നയിക്കും.
നവംബര്‍ 10 ന്  സെന്റ് മേരീസ് പാരിഷ്ഹാള്‍, ളാലം പാലാ, 11 ന് സെന്റ് മേരീസ് ഫൊറോന പാരിഷ്ഹാള്‍ അതിരമ്പുഴ, 12 ന് സെന്റ് ജോര്‍ജ് ഫൊറോന പാരിഷ് ഹാള്‍ കട്ടപ്പന, 14 ന് സെന്റ് ജോസഫ് പാരിഷ്ഹാള്‍, വെരൂര്‍ ചങ്ങനാശേരി, 15ന് സെന്റ് സെബാസ്റ്റ്യന്‍ ഫൊറോന പാരിഷ്ഹാള്‍ തൊടുപുഴ എന്നിവടങ്ങളിലായാണ് ആദ്യഘട്ടം ഫെസ്റ്റിവല്‍ നടക്കുന്നത്.
നവംബര്‍ 24 നാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്. 24 ന് സെന്റ് തോമസ് കത്തീഡ്രല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ (സാന്തോം) ഇരിങ്ങാലക്കുട, 25ന് സെന്റ് ജോര്‍ജ് ഫൊറോന പാരിഷ്ഹാള്‍ ഇടപ്പള്ളി, എറണാകുളം, 26 ന് തൃശൂര്‍ ലൂര്‍ദ് മെട്രോപോളിറ്റന്‍ കത്തീഡ്രല്‍ (ലൂര്‍ദ് സെന്റനറി ഹാള്‍) എന്നീ സ്ഥലങ്ങളിലായി രണ്ടാം ഘട്ടം സമാപിക്കും.
ഡിസംബര്‍ 11 ന് ആലപ്പുഴ മാര്‍ സ്ലീവ ഫൊറോന ചര്‍ച്ച് പഴവങ്ങാടിയിലാണ് (കാര്‍മല്‍ഹാള്‍) മൂന്നാം ഘട്ടം ആരംഭിക്കുന്നത്. 12 ന് കൊല്ലം, കടവൂര്‍ സെന്റ് കാസിമിര്‍ ചര്‍ച്ച് പാരിഷ്ഹാളിലും 13ന് തിരുവനന്തപുരം ലൂര്‍ദ്ദ് ഫൊറോന പാരിഷ് ഹാളിലുമായി മൂന്നാംഘട്ടം സമാപിക്കും.
എല്ലാ ദിവസവും രാവിലെ 9ന് വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന ഫെസ്റ്റിവല്‍ വൈകുന്നേരം 4 ന് സമാപിക്കും. ഈ ആത്മീയ ഉത്സവത്തില്‍ ഏവര്‍ക്കും പങ്കെടുക്കാവുന്നതാണ്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?