ബല്‍ത്തങ്ങാടി (കര്‍ണാടക): ബല്‍ത്തങ്ങാടി രൂപതയുടെ പുതിയ അധ്യക്ഷനായി മാര്‍ ജയിംസ് പട്ടേരില്‍ സ്ഥാനമേറ്റു. ബല്‍ത്തങ്ങാടി സെന്റ് ലോറന്‍സ് കത്തീഡ്രലില്‍ നടന്ന മെത്രാഭിഷേക ചടങ്ങുകള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി, ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി എന്നിവര്‍ സഹകാര്‍മികരായി. ബല്‍ത്തങ്ങാടി വികാരി ജനറാള്‍ ഫാ. ജോസഫ് വലിയപറമ്പില്‍ സ്ഥാനാരോഹണ ചടങ്ങിന് സ്വാഗതം പറഞ്ഞു. ചാന്‍സലര്‍ ഫാ.ലോറന്‍സ് പൂണോലില്‍ നിയമനപത്രിക വായിച്ചു. മാര്‍ റാഫേല്‍ തട്ടില്‍ ഔദ്യോഗിക നിയമനപത്രിക മാര്‍ ജയിംസ് പട്ടേരിലിന് കൈമാറി.
ആര്‍ച്ചുബിഷപ്പുമാരായ മാര്‍ തോമസ് തറയില്‍, മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ജോര്‍ജ് ഞറളക്കാട്ട്, ഡോ. പീറ്റര്‍ മച്ചാഡോ, ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജോസ് പൊരുന്നേടം, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ ജോസഫ് ചിറ്റൂപറമ്പില്‍, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ തുടങ്ങി 41 ബിഷപ്പുമാര്‍ മെത്രാഭിഷേക തിരുക്കര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.
തുടര്‍ന്നു നടന്ന പൊതുസമ്മേളനം മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. അപ്പോസ്‌തോലിക് നൂണ്‍ഷ്യോയുടെ പ്രതിനിധി മോണ്‍. ആന്‍ഡ്രിയ ഫ്രാന്‍സിയ പേപ്പല്‍ മെസേജ് നല്‍കി. മാര്‍ ജയിംസ് പട്ടേരില്‍ മറുപടിപ്രസംഗം നടത്തി.
ക്ലരീഷ്യന്‍സ് സുപ്പീരിയര്‍ ജനറാള്‍ ഫാ. മാത്യു വട്ടമറ്റം, പ്രിസ്ബിറ്റോറിയം സെക്രട്ടറി ഫാ. തോമസ് കണ്ണാങ്കല്‍, എസ്എച്ച് കോണ്‍ഗ്രിഗേഷന്‍ മേരിമാതാ റീജണ്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിസ് മാത്യു, കറുകുറ്റി സെന്റ് തോമസ് പ്രോവിന്‍സ് സുപ്പീരിയര്‍ ഫാ.സിബി ഞാവള്ളിക്കുന്നേല്‍ സിഎംഎഫ്, കെഎസ്എംസിഎ പ്രസിഡന്റ് ബിറ്റി നെടുനിലം എന്നിവര്‍ സംബന്ധിച്ചു.

















Leave a Comment
Your email address will not be published. Required fields are marked with *