കോഴിക്കോട്: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ഭവനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് കെസിബിസിയുടെയും താമരശ്ശേരി രൂപതയുടെയും സഹകരണത്തോടെ ഇരിങ്ങാലക്കുട രൂപത നിര്‍മിച്ചു നല്‍കുന്ന 10 സാന്ത്വന ഭവനങ്ങളില്‍ 6 എണ്ണത്തിന്റെ താക്കോല്‍ദാനം നടത്തി.
ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടനും താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലും ചേര്‍ന്ന് ഭവനങ്ങള്‍ ആശീവദിച്ചു. നിരവധി വൈദികരും വിശ്വാസികളും ചടങ്ങില്‍ സംബന്ധിച്ചു.
ഇരിങ്ങാലക്കുട രൂപതയിലെ 141 ഇടവകകളും സ്ഥാപനങ്ങളും കൈകോര്‍ത്തപ്പോള്‍ ലഭിച്ച ഒരു കോടി ഇരുപത്തിയഞ്ചുലക്ഷം രൂപയാണ് ഭവന നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്തിയത്.

കെഎസ്എസ്എഫ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, താമരശേരി രൂപതാ വികാരി ജനറാള്‍ മോണ്‍. എബ്രാഹം വയലില്‍, ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍, സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
ഇരിങ്ങാലക്കുട രൂപതാസോഷ്യല്‍ ഫോറം ഡയറക്ടര്‍ ഫാ. തോമസ് നട്ടേക്കാടന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സാബു പയ്യപ്പിള്ളി എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍പിടിച്ചത്.
കെസിബിസി നിര്‍മിച്ചു നല്‍കുന്ന 140 ഭവനങ്ങളില്‍ 10 ഭവനങ്ങളാണ് ഇരിങ്ങാലക്കുട രൂപത സോഷ്യല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്‍കുന്നത്.
















Leave a Comment
Your email address will not be published. Required fields are marked with *