മാര്‍ട്ടിന്‍ വിലങ്ങോലില്‍
ചിക്കാഗോ: രജതജൂബിലി ആഘോഷിക്കുന്ന ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ജൂബിലി കണ്‍വെന്‍ഷന് ആവേശം പകര്‍ന്ന് ഓസ്റ്റിനിലെ സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ ഇടവകതല ‘കിക്കോഫ്’ സംഘടിപ്പിച്ചു. ചടങ്ങുകള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
കണ്‍വന്‍ഷന്റെ പ്രചരണാര്‍ത്ഥം എത്തിയ പ്രതിനിധി സംഘത്തെ ഇടവക വികാരി ഫാ. ആന്റോ ജോര്‍ജ് ആലപ്പാട്ടിന്റെയും ഇടവകാംഗങ്ങളുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു. ബോബി ചാക്കോ, ജിബി പാറക്കല്‍, ബിനു മാത്യു, സിജോ വടക്കന്‍, മനീഷ് ആന്റണി, റോഷന്‍ ചാക്കോ, ജെയ്‌സണ്‍ മാത്യു, ഐഷാ ലോറന്‍സ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
കണ്‍വന്‍ഷന്‍ ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ആന്‍ഡ്രൂസ് തോമസ് രജിസ്‌ട്രേഷന്‍, സ്‌പോണ്‍സര്‍ഷിപ്പ്, വിവിധ പരിപാടികള്‍ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാന്‍ ജോമോന്‍ ചിറയില്‍ ഏവരെയും കണ്‍വെന്‍ഷനിലേക്ക് സ്വാഗതം ചെയ്തു.
പിഎസ്ജി ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും സിഇഒയും, ഷെക്കെയ്‌ന അമേരിക്കാസ് ടിവിയുടെ ഫൗണ്ടിംഗ് ഡയറക്ടറുമായ ജിബി പാറക്കല്‍ ആണ് ജൂബിലി കണ്‍വന്‍ഷന്റെ മുഖ്യസ്‌പോണ്‍സര്‍.

ഇടവകയുടെ തുടക്കം മുതലുള്ള പ്രവര്‍ത്തനങ്ങലക്കും അതോടൊപ്പം രൂപതയുടെ എല്ലാ സംരംഭങ്ങളിലും സജീവമായി സഹകരിക്കുന്ന ജിബി പാറക്കലിനെയും കുടുംബത്തെയും മാര്‍ ജോയ് ആലപ്പാട്ട് ചടങ്ങില്‍ ആദരിച്ചു.
രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ഇതോടൊപ്പം ആഘോഷിക്കുന്നുണ്ട്. 2026 ജൂലൈ 9 മുതല്‍ 12 വരെ ചിക്കാഗോ നഗരത്തിലെ പ്രശസ്തമായ മക്കോര്‍മിക് പ്ലേസിലാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്.
വിശ്വാസ സംരക്ഷണത്തിനും സൗഹൃദ കൂട്ടായ്മകള്‍ക്കും പ്രാധാന്യം നല്‍കുന്ന കണ്‍വന്‍ഷനില്‍ ദിവസേനയുള്ള ദിവ്യബലി, ആരാധന തുടങ്ങിയ ആത്മീയ ശുശ്രൂഷകള്‍ക്ക് പുറമെ വിപുലമായ കലാപരിപാടികളും അരങ്ങേറും.
സ്റ്റീഫന്‍ ദേവസി, ജയറാം തുടങ്ങിയ പ്രമുഖ കലാകാരന്മാര്‍ പങ്കെടുക്കുന്ന കലാവിരുന്ന് കണ്‍വന്‍ഷന്റെ പ്രധാന ആകര്‍ഷണമായിരിക്കും. മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേക ട്രാക്കുകളിലായി പരിപാടികള്‍ ക്രമീ കരിച്ചിട്ടുണ്ടെന്ന് വൈസ് ചെയര്‍മാന്‍ ജോമോന്‍ ചിറയില്‍ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : https://www.syroconvention. org/
















Leave a Comment
Your email address will not be published. Required fields are marked with *