Follow Us On

26

December

2025

Friday

ഡല്‍ഹി കത്തീഡ്രലില്‍ ക്രിസ്മസ് ശുശ്രൂഷകളില്‍ പങ്കുചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; യേശുവിന്റെ പ്രബോധനങ്ങള്‍ സമൂഹത്തില്‍ ഐക്യം ശക്തിപ്പെടുത്തട്ടെയെന്ന് ക്രിസ്മസ് ആശംസ

ഡല്‍ഹി കത്തീഡ്രലില്‍ ക്രിസ്മസ് ശുശ്രൂഷകളില്‍ പങ്കുചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; യേശുവിന്റെ പ്രബോധനങ്ങള്‍ സമൂഹത്തില്‍ ഐക്യം ശക്തിപ്പെടുത്തട്ടെയെന്ന് ക്രിസ്മസ് ആശംസ

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് ദി റിഡംപ്ഷനില്‍ നടന്ന ക്രിസ്മസ് പ്രഭാത ശുശ്രൂഷയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ഡല്‍ഹി ബിഷപ് ഡോ. പോള്‍ സ്വരൂപിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രിക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും കരോളുകളും ഉള്‍പ്പെടുത്തിയിരുന്നു.

ദൈവാലയ സന്ദര്‍ശനത്തിന് ശേഷം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പ്രധാനമന്ത്രി ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. ‘എല്ലാവര്‍ക്കും സമാധാനവും അനുകമ്പയും പ്രത്യാശയും നിറഞ്ഞ ക്രിസ്മസ് ആശംസിക്കുന്നു. യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകള്‍ നമ്മുടെ സമൂഹത്തില്‍ ഐക്യം ശക്തിപ്പെടുത്തട്ടെ,’ എന്ന് അദ്ദേഹം കുറിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്മസിനോടനുബന്ധിച്ച് ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കും പ്രാര്‍ത്ഥനാ യോഗങ്ങള്‍ക്കും നേരെ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതായി വിവിധ സഭാ സംഘടനകള്‍ ആശങ്ക പ്രകടിപ്പിക്കുന്ന സമയത്താണ് പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനം നടന്നത്. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, അസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ക്രിസ്മസിനോടനുബ്ധിച്ച് തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ ആക്രമണങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ഇത്തരം സംഭവങ്ങളില്‍ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടല്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?