ആലപ്പുഴ: അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം തിരുനാള്‍ ജനുവരി 10ന് കൊടിയേറി 27-ന് സമാപിക്കും.
10 ന് രാവിലെ പാലായില്‍നിന്ന് തിരുനാള്‍ പതാക അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ എത്തിക്കും, 5.30ന് ബീച്ച് കുരിശടിയില്‍നിന്ന് പതാക പ്രയാണം, 6.30ന് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ കൊടിയേറ്റും.
18ന് രാവിലെ അഞ്ചിനു നടതുറക്കല്‍, തിരുസ്വരൂപ വന്ദനം. 11ന് മലങ്കര റീത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് തിരുവല്ല ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മുഖ്യകാര്‍മികത്വം വഹിക്കും. വൈകുന്നേരം ആറിനു പൊന്തി ഫിക്കല്‍ ദിവ്യബലിക്ക് കണ്ണൂര്‍ സഹായമെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശേരി കാര്‍മികത്വം വഹിക്കും.
പ്രധാന തിരുനാള്‍ദിനമായ 20ന് തുടര്‍ച്ചയായി ദിവ്യബലിയു ണ്ടാകും. രാവിലെ 11ന് തിരുനാള്‍ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും, വൈകുന്നേരം 4.30ന് ചരിത്രപ്രസി ദ്ധമായ തിരുനാള്‍ പ്രദക്ഷിണം.
22ന് രാവിലെ 11ന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര മെത്രാന്‍ ഡോ. സെല്‍വരാജ് ദാസന്‍ മുഖ്യകാ ര്‍മികത്വം വഹിക്കും. 23ന്‌രാവിലെ 11ന് ആഘോഷമായ പൊന്തി ഫിക്കല്‍ ദിവ്യബലിക്ക് കോഴിക്കോട് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. 24ന് രാവിലെ 11ന് പൊന്തിഫിക്കല്‍ ദിവ്യബലിക്ക് കൊച്ചി ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
26ന് രാവിലെ 11ന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് കോട്ടപ്പുറം രൂപത മെത്രാന്‍ ഡോ. അംബ്രോസ് പുത്തന്‍ട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. 27ന് കൃതജ്ഞതാദിനം. വൈകു ന്നേരം മൂന്നിനു ആഘോഷമായ തിരുനാള്‍ സമൂഹബലിക്ക് കൊച്ചി രൂപത മുന്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം.

















Leave a Comment
Your email address will not be published. Required fields are marked with *