വത്തിക്കാന്‍ സിറ്റി: വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ 800-ാം മരണ വാര്‍ഷികത്തോടനുബന്ധിച്ച് ‘വിശുദ്ധ ഫ്രാന്‍സിസിന്റെ പ്രത്യേക വര്‍ഷം’ പ്രഖ്യാപിച്ച് വത്തിക്കാന്‍. പരിശുദ്ധ സിംഹാസനത്തിന്റെ അപ്പസ്‌തോലിക്ക് പെനിറ്റന്‍ഷ്യറി ജനുവരി 10-ന് പുറപ്പെടുവിച്ച ഡിക്രിപ്രകാരം 2027 ജനുവരി 10 വരെ നീണ്ടുനില്‍ക്കുന്ന വര്‍ഷാചരണത്തിന്റെ ഭാഗമായി, വിശ്വാസികള്‍ക്ക് പൂര്‍ണ ദണ്ഡവിമോചനം നേടാനുള്ള അവസരമുണ്ട്. ഏതെങ്കിലും ഫ്രാന്‍സിസ്‌കന്‍ കണ്‍വെന്‍ച്വല്‍ ദൈവാലയത്തിലോ വിശുദ്ധ ഫ്രാന്‍സിസ് അസീസിക്ക് പ്രതിഷ്ഠിച്ചിരിക്കുന്ന ഏതെങ്കിലും ആരാധനാലയത്തിലോ തീര്‍ത്ഥാടനം നടത്തുകയും കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും, മാര്‍പാപ്പയുടെ നിയോഗങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ട് വിശ്വാസികള്‍ക്ക് പൂര്‍ണദണ്ഡവിമോചനം നേടാവുന്നതാണ്.
കൂടാതെ, പ്രായമായവര്‍ക്കും, രോഗികള്‍ക്കും, ഗുരുതരമായ കാരണങ്ങളാല്‍ വീടുവിട്ട് പുറത്തുപോകാന്‍ കഴിയാത്ത വിശ്വാസികള്‍ക്കും ജൂബിലി ആഘോഷങ്ങളില്‍ ആത്മീയമായി പങ്കുചേര്‍ന്നുകൊണ്ടും തങ്ങളുടെ പ്രാര്‍ത്ഥനകളും ക്ലേശങ്ങളും ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ട് പൂര്‍ണ ദണ്ഡവിമോചനം നേടാം. 1226 ഒക്‌ടോബര്‍ 3-ന് അസീസിയില്‍ അന്തരിച്ച വിശുദ്ധ ഫ്രാന്‍സിസിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 22 വരെ അസീസിയിലെ ബസിലിക്കയില്‍ പൊതുദര്‍ശനത്തിനായി പ്രതിഷ്ഠിക്കും.
















Leave a Comment
Your email address will not be published. Required fields are marked with *