തൃശൂര്‍: ഉദരത്തിലെ കുഞ്ഞിനെ സംരക്ഷിക്കാന്‍ സ്വന്തം ജീവന് ബലി നല്കിയ സ്വപ്ന ട്രീസയുടെ ജീവിതം പറയുന്ന ‘കനലായൊരമ്മ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ചിറ്റാട്ടുകര, ചിറ്റിലപിള്ളിയിലെ ജോജുവിന്റെ ഭാര്യ സപ്ന ഏട്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരുന്നപ്പോഴാണ് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്.
ഡല്‍ഹിയില്‍ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നേഴ്സ് ആയിരുന്ന സ്വപ്ന തന്റെ ജീവന് അപകട സാധ്യതയുണ്ട് എന്ന് അറിയാമായിരുന്നിട്ടും കുഞ്ഞിന് അപകടം വരാതിരിക്കുവാന്‍ സര്‍ജറിയും, കീമോതെറാപ്പിയും വൈകിപ്പിച്ചു.
ഏഴ് മക്കളെ അനാഥരാക്കാതെ ചികിത്സക്കായി തന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ അപായപ്പെടുത്തുന്ന ചികിത്സാ മുറകള്‍ സ്വീകരിക്കുവാന്‍ ഉപദേശിച്ചവരോട് ആ അമ്മ പറഞ്ഞ വാക്കുകള്‍ ഇപ്രകാരം ആയിരുന്നു.
”എന്റെ ഏഴ് കുഞ്ഞുങ്ങളെ ആര്‍ക്കും വളര്‍ത്താം. എന്നാല്‍ എന്റെ ഉദരത്തിലെ ശിശുവിന് ജന്മം നല്കുവാന് എനിക്ക് മാത്രമേ സാധിക്കൂ.”
ഈ ബോധ്യം സ്വപ്ന പ്രവര്‍ത്തികമാക്കി. ഏട്ടാമത്തെ കുഞ്ഞ്-ഫിലോമിന രോഷ്നിക്ക് ജന്മം നല്‍കിയതിനുശേഷമാണ് സര്‍ജറിയും കീമോ തെറാപ്പിയും നടത്തിയത്. ഒന്നര വര്‍ഷത്തിനുശേഷം കാന്‍സര്‍ വീണ്ടും വന്നു. 2017 ഡിസംബര്‍ 25 ക്രിസ്മസ് ദിനത്തില്‍ സപ്ന സ്വര്‍ഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ടു.
ഒരു കുടുംബത്തിന്റെ വിശ്വാസ സാക്ഷ്യത്തിന്റെ അനുഭവങ്ങളാണ് പുസ്തകം പങ്കുവയ്ക്കുന്നത്. അധ്യാപകരായ ഏ.ഡി ഷാജു-ജോജി മോള് ദമ്പതികള്‍ ചേര്‍ന്ന് എഴുതിയ പുസ്തകം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്തു.
സിബിസിഐ പ്രസിഡന്റും ആര്‍ച്ചുബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുഗ്രഹ സന്ദേശവും കെസിബിസി പ്രോ-ലൈഫ് സമിതി ആനിമേറ്റര്‍ സാബു ജോസ് അവതാരികയും എഴുതിയിരിക്കുന്നു.
ചടങ്ങില്‍ ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക വികാരി ഫാ. ജെയിംസ് വടക്കൂട്ട് അധ്യക്ഷനായിരുന്നു. സഹവികാരി ഫാ. ആല്വിന് അക്കര പട്ടിയേക്കല്, സാന്റ്റി ഡേവിഡ്, സി.ജെ വര്‍ഗീസ് മാനത്തില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
കോഴിക്കോട് സോഫിയ ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
















Leave a Comment
Your email address will not be published. Required fields are marked with *