കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജ് പ്രിന്‍സിപ്പലായി കോളജിലെ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. ബിനോ പി. ജോസ് നിയമിതനായി. സേവനകാലാവധി പൂര്‍ത്തിയായ പ്രിന്‍സിപ്പല്‍ പ്രഫ. സീമോന്‍ തോമസ് പാലാ സെന്റ് തോമസ് കോളജിലേക്ക് മടങ്ങിയതിനെ തുടര്‍ന്നാണ് ഡോ. ബിനോ പി. ജോസ് പ്രിന്‍സിപ്പലാകുന്നത്.
ഇതേ കോളജില്‍ നിന്ന് റാങ്കോടെ ബിരുദവും ഡല്‍ഹി ജെ. എന്‍.യുവില്‍ നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ അദ്ദേഹം കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. മൂന്ന് പുസ്തകങ്ങളും 19 ഗവേഷണ ലേഖനങ്ങളും നിരവധി ഇതര ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ പാഠപുസ്തകസമിതി അംഗം, അധ്യാപക പരിശീലകന്, വിദഗ്ദ്ധസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയാണ്. മുണ്ടക്കയം പെരുന്തോട്ടത്തില്‍ പരേതനായ പി. ജെ. ജോസിന്റെയും ത്രേസ്യാമ്മയുടെയും മകനാണ്. ഭാര്യ ഷീനാമോള്‍ ഇ.വി (സെന്റ് ആന്റണീസ് പബ്ലിക് സ്കൂള്‍ ആനക്കല്ല്). മക്കള്‍: സുകൃത, ബോധി, നളന്ദ.
















Leave a Comment
Your email address will not be published. Required fields are marked with *