കോഴിക്കോട്: വായനയിലൂടെ അറിവിന്റെ ചക്രവാളങ്ങള്‍ വികസിക്കുമെന്നും വായന കുറയുമ്പോള്‍ ദര്‍ശനങ്ങള്‍ നഷ്ടപ്പെട്ട് അവനവനിലേക്കുതന്നെ ചുരുങ്ങുകയാണ് ചെയ്യുന്ന തെന്നും കോഴിക്കോട് അതിരൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍. കോഴിക്കോട് സെന്റ് സേവ്യേഴ്‌സ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന ഖസാക്ക് സാഹിത്യോ ത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ ജീവിത യാത്രയില്‍ വായന വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിക്ടര്‍ ഹ്യൂഗോ, എം.ടി വാസുദേവന്‍ നായര്‍, ലളിതാംബിക അന്തര്‍ജനം, പെരുമ്പടവം ശ്രീധരന്‍ തുടങ്ങി നിരവധി സാഹിത്യകാരന്മാര്‍ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഡോ. ചക്കാലയ്ക്കല്‍ പറഞ്ഞു.
അതേസമയം മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും സ്വാധീ നവലയത്തില്‍ പെട്ട ചില എഴുത്തുകാര്‍ പക്ഷപാതികളായി മാറുന്നെന്ന വിമര്‍ശനവും ഡോ. ചക്കാലയ്ക്കല്‍ ഉന്നയിച്ചു.
ദേവാലയങ്ങളും ക്ഷേത്രങ്ങളും അടങ്ങുന്ന ആരാധനാല യങ്ങളേക്കാള്‍ നമുക്കാവശ്യം ഈശ്വരന്‍ വസിക്കുന്ന മനസുക ളാണെന്നും, വ്യത്യസ്ത കുടുംബങ്ങളില്‍ ജനിച്ചതിനാലാണ് മനുഷ്യര്‍ വ്യത്യസ്ത മതവിശ്വാസികളായി മാറിയതെന്നും ആര്‍ച്ചുബിഷപ് ഡോ. ചക്കാലയ്ക്കല്‍ പറഞ്ഞു.
















Leave a Comment
Your email address will not be published. Required fields are marked with *