Follow Us On

22

January

2026

Thursday

വ്യാജ ക്രിമിനല്‍ പരാതികള്‍: നടപടി എടുക്കാന്‍ ഉത്തരവിട്ട് യു.പി ഹൈക്കോടതി; ക്രൈസ്തവര്‍ക്കെതിരെയുള്ള മതപരിവര്‍ത്തന കേസുകളില്‍ വിധി നിര്‍ണായകമെന്ന് വിലയിരുത്തല്‍

വ്യാജ ക്രിമിനല്‍ പരാതികള്‍: നടപടി എടുക്കാന്‍ ഉത്തരവിട്ട് യു.പി ഹൈക്കോടതി; ക്രൈസ്തവര്‍ക്കെതിരെയുള്ള മതപരിവര്‍ത്തന കേസുകളില്‍ വിധി നിര്‍ണായകമെന്ന് വിലയിരുത്തല്‍
അലഹബാദ് (ഉത്തര്‍പ്രദേശ്): വ്യാജ ക്രിമിനല്‍ പരാതികള്‍ നല്‍കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവിട്ട് ഉത്തര്‍പ്രദേശ് ഹൈക്കോടതി.  ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്ന പോലീസ്-ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നും വിധിയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഒരു അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതിയെ കുറ്റവിമുക്ത നാക്കുമ്പോള്‍, വ്യാജ പരാതി നല്‍കിയവര്‍ക്കും അതില്‍ പേരുള്ള സാക്ഷികള്‍ക്കുമെതിരെ പോലീസ് നിയമനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയോട് ഉത്തരവില്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ പോലീസിനും ജുഡീഷ്യല്‍ അധികാരികള്‍ക്കും 60 ദിവസത്തെ സമയപരിധിയാണ് കോടതി നിശ്ചയിച്ചിരിക്കുന്നത്.
2021-ല്‍ ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് പാസാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം ക്രൈസ്തവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന വ്യാജ പരാതികളുടെ കാര്യത്തില്‍ വിധി നിര്‍ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വീടുകളിലും ആരാധനാലയങ്ങളിലും പ്രാര്‍ത്ഥനകള്‍ നയിക്കുന്നവരെയും അതില്‍ പങ്കുചേരുന്നവരെയും നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമപ്രകാരം  അറസ്റ്റു ചെയ്യുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പതിവാണ്. അത്തരം കേസുകളില്‍ മുമ്പിലാണ് ഉത്തര്‍പ്രദേശ്.
തീവ്ര ഹിന്ദുത്വ സംഘടനകളാണ് ക്രൈസ്തവ ആരാധനാലയങ്ങളില്‍ അതിക്രമിച്ചു കയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. എന്നിട്ട് മതപരിവര്‍ത്തനം നടത്തിയെന്ന വ്യാജപരാതിയും നല്‍കും. പോലീസ് രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി അക്രമികള്‍ക്കൊപ്പം നില്ക്കുന്നതാണ് അവിടുത്തെ രീതി.
ഉത്തര്‍പ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കിയതിനുശേഷം വൈദികരും പാസ്റ്റര്‍മ ാരുമടക്കം നിരവധി ക്രൈസ്തവര്‍ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ആ കേസുകളില്‍  ഒന്നിപ്പോലും നിര്‍ബന്ധിത മതപരി വര്‍ത്തന കുറ്റം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല.
 ക്രൈസ്തവര്‍ക്കെതിയുള്ള വ്യാജ മതപരിവര്‍ത്തന കേസുകള്‍ കുറയാന്‍ ഈ ഉത്തരവ് ഇടയാക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഇത്തരം കേസുകളില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം മറികടക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് എത്രമാത്രം കഴിയുമെന്നൊരു ചോദ്യവും ഉയരുന്നുണ്ട്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?