കോതമംഗലം: ആഗോള കത്തോലിക്കാ സഭയ്ക്ക് യേശുവിന്റെ കരുണാര്‍ദ്ര സ്‌നേഹം രോഗീ ശുശ്രൂഷയിലൂടെ നല്‍കിക്കൊണ്ട് സുവിശേഷവല്ക്കരണത്തിന്റെ നൂതനപാത വെട്ടിത്തുറന്ന ദൈവദാസന്‍ മോണ്‍. ജോസഫ് പഞ്ഞിക്കാരന്‍ ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന്റെ ഭാഗമായി കൃതജ്ഞതാ ബലിയും പൊതുസമ്മേളനവും 31 ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തിഡ്രലില്‍ നടക്കും.
ഇതിന് മുന്നോടിയായി ധന്യന്റെ സന്ദേശം വിശ്വാസ സമൂഹ ത്തിലേക്ക് എത്തിക്കുന്നതിനായി പഞ്ഞിക്കാരനച്ചന്റെ ഛായാ ചിത്രം കോതമംഗലം രൂപതയുടെ എല്ലാ ഇടവകകളിലൂടെയും പ്രയാണം നടത്തി.
രൂപതയിലെ 14 ഫൊറോനകളുടെ കീഴില്‍ അതാത് ഫൊറോന വികാരിമാരും ഇടവക വികാരിമാരും ഛായാ ചിത്രപ്രയാണം നയിച്ചു. ഇടവക വികാരിമാര്‍, കൈക്കാരന്‍മാര്‍, കമ്മിറ്റി അംഗങ്ങള്‍, ഭക്തസംഘടന ഭാരവാഹികള്‍ എന്നിവരും എംഎസ്‌ജെ സിസ്റ്റേഴ്സും നേതൃത്വം നല്‍കി.
കോതമംഗലം ഫൊറോനയില്‍ നടന്ന പ്രയാണത്തിനും സ്വീകരണത്തിനും കത്തിഡ്രല്‍ വികാരി റവ.ഡോ മാത്യു കൊച്ചുപുരക്കല്‍ നേതൃത്വം നല്‍കി.
മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് സന്യാസിനി സഭാ സ്ഥാപകനും കേരളത്തിലെ ആദ്യത്തെ കത്തോലിക്ക ആശുപത്രിയുടെ സ്ഥാപകനുമാണ് ധന്യന്‍ മോണ്‍. ജോസഫ് പഞ്ഞിക്കാരന്‍.

















Leave a Comment
Your email address will not be published. Required fields are marked with *