Follow Us On

22

September

2020

Tuesday

ഫെബ്രുവരി 15: വിശുദ്ധരായ ഫൌസ്റ്റീന, ജോവിറ്റ

ഫെബ്രുവരി 15: വിശുദ്ധരായ ഫൌസ്റ്റീന, ജോവിറ്റ

ഉന്നത കുലജാതരായ വിശുദ്ധ ഫൌസ്റ്റീനസും, വിശുദ്ധ ജോവിറ്റയും സഹോദരൻമാരായിരുന്നു. കൂടാതെ ക്രിസ്തീയ വിശ്വാസത്തെ പറ്റി അഗാധമായ പാണ്ഡിത്യം ഉള്ളവർ കൂടിയായിരിന്നു അവർ. അഡ്രിയാൻ ചക്രവർത്തിയുടെ മതപീഡന കാലത്ത് യാതൊരു ഭയവും കൂടാതെ, ലൊമ്പാർഡിയിലെ ബ്രെസ്സിക്കാ പട്ടണത്തിൽ ഈ വിശുദ്ധൻമാർ ക്രിസ്തുമതം പ്രചരിപ്പിച്ചു പോന്നു. ക്രിസ്തുമതത്തോടുള്ള അവരുടെ ആവേശം അവിശ്വാസികളുടേയും വിഗ്രഹാരാധകരുടേയും ശത്രുത ക്ഷണിച്ചു വരുത്തി.

ഫൌസ്റ്റീനസ് ഒരു പുരോഹിതനും, ജോവിറ്റ ഒരു ശെമ്മാച്ചനും ആയിരുന്നു. സധൈര്യത്തോടെ അവർ സമീപ പ്രദേശങ്ങളിൽ തങ്ങളുടെ വിശ്വാസം പ്രചരിപ്പിച്ചു പോന്നു. ഇതറിഞ്ഞ കടുത്ത വിഗ്രഹാരാധകനും അധികാരിയുമായിരുന്ന ജൂലിയൻ അവരെ ബന്ധനസ്ഥരാക്കുകയും, അവരോടു സൂര്യനെ ആരാധിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വിശുദ്ധൻമാരാകട്ടെ ധൈര്യപൂർവ്വം ലോകത്തിനു വെളിച്ചം നൽകുവാനായി സൂര്യനെ സൃഷ്ടിച്ച, ജീവിച്ചിരിക്കുന്ന ദൈവത്തിലാണ് തങ്ങൾ വിശ്വസിക്കുന്നതെന്നറിയിച്ചു. അവർക്ക് മുൻപിലുണ്ടായിരുന്ന പ്രതിമ മനോഹരവും സ്വർണ്ണനിറമുള്ള പ്രകാശ രശ്മികളാൽ വലയം ചെയ്യപ്പെട്ടതുമായിരുന്നു. ആ പ്രതിമയിൽ നോക്കി വിശുദ്ധ ജോവിറ്റ ഉറക്കെ പറഞ്ഞു: ”സൂര്യന്റെ സൃഷ്ടാവും സ്വർഗ്ഗത്തിൽ സ്ഥാനീയനായ ദൈവത്തിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്. യാതൊന്നിനും കൊള്ളില്ലാത്ത ഈ പ്രതിമ അവനെ ആരാധിക്കുന്നവരുടെ മുൻപിൽ വെച്ച് അവരെ ലജ്ജിപ്പിച്ചുകൊണ്ട് കറുത്തനിറമുള്ളതായി തീരട്ടെ!” അദ്ദേഹം ഇങ്ങനെ പറഞ്ഞു നിർത്തിയ ഉടൻതന്നെ ആ പ്രതിമ കറുത്തനിറമുള്ളതായി മാറി. തുടർന്ന് ചക്രവർത്തി ആ പ്രതിമ തുടച്ച് വൃത്തിയാക്കുവാൻ ആവശ്യപ്പെട്ടു. എന്നാൽ പുരോഹിതൻ അതിനെ സ്പർശിച്ച മാത്രയിൽ തന്നെ അത് വെറും ചാരമായി നിലത്ത് വീണു ചിതറി.

ആ രണ്ടു സഹോദരൻമാരേയും വിശന്നു വലഞ്ഞ സിംഹങ്ങൾക്ക് എറിഞ്ഞു കൊടുക്കുവാൻ വേണ്ടി ചുറ്റും മതിലോടു കൂടിയതും ഇരിപ്പിടങ്ങളുള്ളതുമായ ആംഫി തിയറ്ററിലേക്ക് കൊണ്ടുപോയി. അവിടെ യാതൊരു ഭക്ഷണവും കൊടുക്കാതെ ഒരു ഇരുണ്ട മുറിയിൽ അവരെ അടച്ചു. പക്ഷെ മാലാഖമാർ പുതിയ പോരാട്ടങ്ങൾക്കായുള്ള ശക്തിയും, ഊർജ്ജവും, സന്തോഷവും അവർക്ക് നൽകി. തന്മൂലം വലിയ അഗ്‌നിജ്വാല അവരെ ബഹുമാനിച്ചു. ഇതിനു സാക്ഷ്യം വഹിച്ച നിരവധി ആളുകൾ ക്രിസ്ത്യാനികളായി മതപരിവർത്തനം നടത്തി. അവസാനം യാതൊരു ഗത്യന്തരവുമില്ലാതെ ചക്രവർത്തി അവരെ ശിരച്ചേദം ചെയ്യുവാൻ തീരുമാനിച്ചു.

അവർ തറയിൽ മുട്ടുകുത്തി നിന്ന് തലകുനിച്ചുകൊണ്ട് തങ്ങളുടെ രക്തസാക്ഷിത്വം ഏറ്റു വാങ്ങി. ബ്രെസ്സിക്കാ നഗരം ഈ വിശുദ്ധൻമാരെ തങ്ങളുടെ മാധ്യസ്ഥ വിശുദ്ധരായി ആദരിച്ചുവരികയും, ഈ വിശുദ്ധൻമാരുടെ ഭൗതീകാവശിഷ്ടങ്ങൾ സൂക്ഷിക്കുകയും ചെയ്യുന്നു. മാത്രമല്ല ഈ വിശുദ്ധരുടെ നാമധേയത്തിൽ വളരെ പുരാതനമായൊരു ദേവാലയവും അവിടെ ഉണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?