Follow Us On

10

March

2025

Monday

മേയ് 07: രക്തസാക്ഷി വിശുദ്ധ ഫ്ലാവിയ ഡൊമിറ്റില്ല

യൂസേബിയൂസ് സാക്ഷ്യപ്പെടുത്തുന്നതനുസരിച്ച്, രക്തസാക്ഷിയുമായ വിശുദ്ധ ഫ്ലാവിയൂസ് ക്ലെമന്‍സിന്റെ സഹോദരിയുടെ പുത്രിയായിരുന്നു വിശുദ്ധ ഫ്ലാവിയ. ഡൊമീഷിയന്‍ ചക്രവര്‍ത്തിയുടെ അനന്തരവള്‍ കൂടിയായിരുന്നു വിശുദ്ധ. വിശുദ്ധയുടെ ശ്രേഷ്ടനായ അമ്മാവനെ ചക്രവര്‍ത്തി കൊല്ലുകയും, തന്റെ വിശ്വാസം കാരണം വിശുദ്ധയെ പോണ്ടിയായിലേക്ക് നാടുകടത്തുകയും ചെയ്തു. അവിടെ അവള്‍ തന്റെ വേലക്കാരും ഷണ്ഡന്മാരുമായിരിന്ന നേരിയൂസ്, അച്ചില്ല്യൂസ് എന്നിവര്‍ക്കൊപ്പം ദൈവഭക്തിയില്‍ മുഴുകി ജീവിച്ചു വന്നു. അവര്‍ താമസിച്ചിരുന്ന ആ മുറികള്‍ ഏതാണ്ട് 300 വര്‍ഷത്തോളം അവിടെതന്നെ ഉണ്ടായിരുന്നു.

വിശുദ്ധ പൗള റോമില്‍ നിന്നും ജെറൂസലേമിലേക്ക് പോകുന്ന വഴി ഇവരുടെ ദ്വീപിലെത്തകയും ഇവരെ സന്ദര്‍ശിക്കുകയും ചെയ്തുവെന്നും, അവരെ കണ്ടമാത്രയില്‍ തന്നെ അവര്‍ ഭക്തിയുടെ മൂര്‍ധന്യാവസ്ഥയില്‍ എത്തുകയും ചെയ്തതായി വിശുദ്ധ ജെറോം പറയുന്നു. അവളുടെ നാടുകടത്തല്‍ ഒരു നീണ്ട രക്ത’സാക്ഷിത്വം തന്നെയായിരുന്നുവെന്ന് ആ പിതാവ് സാക്ഷ്യപ്പെടുത്തുന്നു.

നേരിയൂസിന്റെയും, അച്ചില്ല്യൂസിന്റെയും വിവരണമനുസരിച്ച് വിശുദ്ധ ടെറാസിനയിലേക്ക്‌ തിരിച്ചു വരികയും, വിജാതീയ ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിക്കാത്തതിനാല്‍ അവളെ ചുട്ടുകൊല്ലുകയും ചെയ്തു. അവളുടെ തിരുശേഷിപ്പുകള്‍ നേരിയൂസിന്റെയും, അച്ചില്ല്യൂസിന്റെയും തിരുശേഷിപ്പുകളോടൊപ്പം സൂക്ഷിച്ചിരിന്നതായി പറയപ്പെടുന്നു. ഭൂമിയില്‍ വിശുദ്ധയുടെ ദാസിമാരായിരുന്ന അവര്‍ വിശുദ്ധയുടെ മഹത്വത്തിലും തുല്ല്യ പങ്കാളികളായി. നന്മക്ക് വേണ്ടി സഹനങ്ങള്‍ അനുഭവിക്കുന്നതില്‍ ഈ രാജകീയ കന്യക വളരെയേറെ ആനന്ദം കണ്ടെത്തിയിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?