Follow Us On

29

March

2024

Friday

മേയ് 18: വിശുദ്ധ ജോണ്‍ ഒന്നാമന്‍

മേയ് 18: വിശുദ്ധ ജോണ്‍ ഒന്നാമന്‍

ഇറ്റലിയിലെ ടസ്‌ക്കനി സ്വദേശിയായിരുന്നു പാപ്പായായിരുന്ന വിശുദ്ധ ജോൺ ഒന്നാമൻ. തന്റെ ജീവിതകാലത്ത് മാത്രമല്ല, മരണത്തിന് ശേഷവും ദൈവ മഹിമയെ മഹത്വപ്പെടുത്തുവാൻ ഭാഗ്യം സിദ്ധിച്ചവനായിരുന്നു വിശുദ്ധൻ. അക്കാലത്ത് ഇറ്റലിയിലെ ഭരണാധികാരിയായിരുന്ന തിയോഡോറിക്ക്, കിഴക്ക്-പടിഞ്ഞാറൻ പ്രദേശങ്ങൾ തമ്മിൽ സമാധാനം പുനസ്ഥാപിച്ചുവെങ്കിലും തിയോഡോറിക്ക് ഇതിനെ സംശയത്തോട് കൂടിയായിരുന്നു വീക്ഷിച്ചിരുന്നത്. മാത്രമല്ല യേശുവിന്റെ ദൈവീകതയെ നിഷേധിക്കുന്ന ‘അരിയാനിസ’മെന്ന മതവിരുദ്ധ വാദത്തിൽ വിശ്വസിക്കുന്നവനുമായിരുന്നു അദ്ദേഹം. ഇതിനിടെ ജെസ്റ്റിൻ ചക്രവർത്തി, മതവിരുദ്ധ വാദികൾക്കെതിരായുള്ള നിയമങ്ങൾ പുനസ്ഥാപിക്കുക, ദേവാലയങ്ങൾ തങ്ങളുടെ അധീനതയിലാക്കുക, മതവിരുദ്ധ വാദികളെ പൊതു പദവികളിൽ നിന്നും വിലക്കുക തുടങ്ങിയ നടപടികൾ മൂലം അരിയൻസ് ഉൾപ്പെടെയുള്ള നിരവധി മതവിരുദ്ധവാദികൾ തങ്ങളുടെ തെറ്റായ വിശ്വാസ പ്രമാണങ്ങൾ മതപരിവർത്തനം ചെയ്യുവാൻ പ്രേരിതരായി.

ജസ്റ്റിൻ ചക്രവർത്തിയുടെ ഈ നടപടികളിൽ രോഷം പൂണ്ട തിയോഡോറിക്ക് വിശുദ്ധ ജോണിനെ റാവെന്നായിലേക്ക് വിളിപ്പിക്കുകയും, ചക്രവർത്തിയുടെ പീഡനം നിറുത്തുക, അരിയാനിസത്തിൽ നിന്നും നിർബന്ധപൂർവ്വം പരിവർത്തനം ചെയ്തവരെ തിരിച്ച് അരിയാനിസത്തിൽ വിശ്വസിക്കുവാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ഒരു പ്രതിനിധി സംഘത്തെ നയിച്ചു കൊണ്ട് ചക്രവർത്തിയുടെ പക്കലേക്ക് പോകുവാൻ വിശുദ്ധനോടാവശ്യപ്പെട്ടു. ആദ്യം വിശുദ്ധൻ ഈ ആവശ്യം നിഷേധിച്ചു, എന്നാൽ അത് മൂലം പാശ്ചാത്യ കത്തോലിക്കരുടെ മേൽ രാജാവിന്റെ കോപം പതിയുമെന്ന ഭയത്താൽ അദ്ദേഹം അതിനു സമ്മതിച്ചു. എന്നാൽ മതപരിവർത്തനം ചെയ്തവരെ തിരിച്ച് മതവിരുദ്ധവാദത്തിലേക്ക് പോകുവാൻ അനുവദിക്കണമെന്ന കാര്യം താൻ ചക്രവർത്തിയോട് ആവശ്യപ്പെടുകയില്ലെന്നദ്ദേഹം ധൈര്യപൂർവ്വം രാജാവിനോട് പറഞ്ഞു.

526-ലെ ഉയിർപ്പു തിരുനാളിന് തൊട്ടു മുൻപാണ് അദ്ദേഹം കോൺസ്റ്റാന്റിനോപ്പിളിൽ എത്തുന്നത്. ഇറ്റലിയിൽ നിന്നും പുറത്ത് പോകുന്ന ആദ്യത്തെ മാർപാപ്പായായിരുന്നു വിശുദ്ധ ജോൺ ഒന്നാമൻ, അതിനാൽ കോൺസ്റ്റാന്റിനോപ്പിളിൽ അദ്ദേഹത്തിന് ലഭിച്ച സ്വീകരണം അദ്ദേഹത്തിന് സ്വപ്നംകാണുന്നതിനും അപ്പുറമായിരുന്നു. മുഴുവൻ നഗര വാസികളും രാജ്യത്തിന്റെ പന്ത്രണ്ടാമത്തെ മൈൽകുകുറ്റിക്കരികിൽ വെച്ച് വിശുദ്ധനുമായി സന്ധിച്ചു.

കൈകളിൽ കത്തിച്ചുപിടിച്ച മെഴുകു തിരികളും, കുരിശുകളുമായി പുരോഹിതൻമാരുടെ നീണ്ട നിരയായിരുന്നു പ്രദിക്ഷിണത്തിന് നേതൃത്വം നൽകിയത്. സാക്ഷാൽ ചക്രവർത്തി പരിശുദ്ധ പാപ്പായുടെ മുൻപിൽ സാഷ്ടാംഗ പ്രണാമം നടത്തി. ഉയിർപ്പ് തിരുനാൾ ദിനത്തിൽ വിശുദ്ധ ജോൺ സാൻക്റ്റാ സോഫിയ ദേവാലയത്തിൽ വെച്ച് പാത്രിയാർക്കീസിലും ഉന്നതമായ ഇരിപ്പിടത്തിൽ ഉപവിഷ്ടനായികൊണ്ട് ലാറ്റിൻ പാരമ്പര്യമനുസരിച്ചുള്ള വിശുദ്ധ കുർബ്ബാന അദ്ദേഹം അർപ്പിച്ചു. ജെസ്റ്റിൻ ചക്രവർത്തിയുടെ തലയിൽ പാരമ്പര്യമനുസരിച്ചു ഈസ്റ്റർ കിരീടം അണിയിക്കുവാനുള്ള അവസരം നൽകികൊണ്ട് അവർ വിശുദ്ധനെ വളരെയേറെ ആദരിച്ചു.

ഇതിനിടെ തിയോഡോറിക്കിന്റെ പ്രതിനിധിയായി ചക്രവർത്തിയുമായി ചർച്ചകൾ നടത്തിയശേഷം വിശുദ്ധൻ റാവെന്നായിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. എന്നാൽ കിഴക്കൻ ഭാഗത്ത് പാപ്പാക്ക് ലഭിച്ച വൻ സ്വീകരണത്തിൽ അസൂയാലുവായ തിയോഡോറിക്കിന്റെ കോപം ജ്വലിച്ചു. തന്റെ എല്ലാ ആവശ്യങ്ങളും ചക്രവർത്തിയിൽ നിന്നും നേടിയെടുക്കാതെ വിശുദ്ധൻ തന്റെ ദൗത്യം പരാജയപ്പെടുത്തി എന്ന് രാജാവ് കുറ്റാരോപണം നടത്തുകയും, റാവെന്ന വിട്ടു പോവരുതെന്ന് രാജാവ് വിശുദ്ധനോട് ഉത്തരവിടുകയും ചെയ്തു.

പ്രായാധിക്യമുള്ള പാപ്പാ രാജാവിന്റെ മുന്നിൽ സമർപ്പിച്ച യാചനകളൊന്നും ഫലം കണ്ടില്ല. അധികം താമസിയാതെ രോഗബാധിതനായ പാപ്പാ കർത്താവിൽ അന്ത്യനിദ്ര പ്രാപിച്ചു. അദ്ദേഹത്തിന്റെ ഭൗതികശരീരം കോട്ട മതിലിനു പുറത്താണ് അടക്കം ചെയ്തത്. പിന്നീട് 526 മെയ് 27ന് വിശുദ്ധന്റെ ഭൗതികശരീരം വീണ്ടും പുറത്തെടുക്കുകയും റോമിൽ കൊണ്ട് വന്ന് സെന്റ്. പീറ്റേഴ്‌സ് ദേവാലയത്തിന്റെ മദ്ധ്യത്തിൽ സ്ഥാപിക്കുകയും ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?