കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
(സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്)
ആധുനിക കാലഘട്ടത്തിലെ അറിയപ്പെട്ടിരുന്ന ദൈവശാസ്ത്രജ്ഞനും ബൈബിള്‍ പണ്ഡിതനുമായിരുന്നു ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. വിശ്വാസതിരുസംഘത്തിന്റെ പ്രീഫെക്ട് എന്ന നിലയില്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയോടു ചേര്‍ന്നുനിന്ന് സഭയുടെ പ്രബോധനങ്ങള്‍ വ്യക്തമായും ശക്തമായും നല്‍കുന്നതിന് അദ്ദേഹം അക്ഷീണം പ്രയത്‌നിച്ചു. 2005 ല്‍ മാര്‍പാപ്പയായി സ്ഥാനമേറ്റെടുത്തപ്പോഴും നിലപാടുകളുടെ വ്യക്തതയും വ്യക്തിത്വത്തിന്റെ സൗമ്യതയും ബനഡിക്ട് പതിനാറാമന്റെ പ്രത്യേകതകളായി തുടര്‍ന്നു. പൗരസ്ത്യസഭകളുമായി മാര്‍പാപ്പ അടുത്തബന്ധം പുലര്‍ത്തുകയും ഒരോ സഭയുടെയും തനിമ കാത്തുസൂക്ഷിക്കാന്‍ പ്രചോദനം നല്‍കുകയും ചെയ്തിരുന്നു.
വിശുദ്ധമായ ജീവിതം നയിച്ചുകൊണ്ടു വിശുദ്ധിയില്‍ വളരാന്‍ സഭയെ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ബനഡിക്ട് പാപ്പായുടെ ജീവിതവും സന്ദേശവും സഭയുടെ മുന്നോട്ടുള്ള യാത്രയില്‍ പ്രകാശഗോപുരങ്ങളായി നിലനില്‍ക്കും. കാരുണ്യവാനായ ദൈവം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ വിശുദ്ധരുടെ ഗണത്തില്‍ ചേര്‍ക്കുമാറാകട്ടെ!
Leave a Comment
Your email address will not be published. Required fields are marked with *