Follow Us On

25

April

2024

Thursday

ആദ്യ സചിത്ര ബൈബിൾ, അതും കൈയെഴുത്തുപ്രതി; അതാണ് എത്യോപ്യയിലെ ‘ഗരിമ ഗോസ്പൽ’

ആദ്യ സചിത്ര ബൈബിൾ, അതും കൈയെഴുത്തുപ്രതി; അതാണ് എത്യോപ്യയിലെ ‘ഗരിമ ഗോസ്പൽ’

ആഗോളസഭയിൽ ഇന്ന് (ജനു.22) തിരുവചന ഞായർ. തിരുവചനം പഠിക്കാനും ധ്യാനിക്കാനും പ്രഘോഷിക്കാനുമുള്ള സഭാംഗങ്ങളുടെ ഉത്തരവാദിത്തം സവിശേഷമാംവിധം ഓർമിപ്പിക്കുന്ന ഈ ദിനത്തിൽ, എത്യോപ്യയിലെ ‘ഗരിമ ഗോസ്പലി’നെ കുറിച്ച് അറിയാം.

ആഡിസ് അബാബ: സചിത്ര ബൈബിൾ, അതും ആയിരത്തിൽപ്പരം വർഷം പഴക്കമുള്ള കൈയെഴുത്തുപ്രതി. എത്യോപ്യയിലെ അബുനാ ഗാരിമ സന്യാസ ആശ്രമത്തിലാണ് സവിശേഷമായ ഈ ബൈബിൾ സൂക്ഷിച്ചിരിക്കുന്നത്. ‘ഗരിമ ഗോസ്പൽ’ എന്ന് അറിയപ്പെടുന്ന ഈ സചിത്ര ബൈബിൾ എത്യോപ്യൻ ഭാഷയായ ‘ഗീസി’ലാണ് എഴുതപ്പെട്ടിരിക്കുന്നത്.

ഏകദേശം ഒരേ കാലഘട്ടത്തിൽ എഴുതപ്പെട്ട 10 ഇഞ്ച് കനത്തിലുള്ള രണ്ടു വാല്യങ്ങളായാണ് ബൈബിൾ സൂക്ഷിച്ചിരിക്കുന്നത്. ആട്ടിൻ തോലിൽ എഴുതപ്പെട്ട ഇതിൽ നാല് സുവിശേഷങ്ങളാണുളളത്. 11-ാം നൂറ്റാണ്ടിൽ എഴുതപ്പെട്ടു എന്നായിരുന്നു അനുമാനം. എന്നാൽ, എ.ഡി 330- 650 കാലഘട്ടത്തിൽ തയാറാക്കപ്പെട്ടത് എന്നാണ് കാർബൺ ഡേറ്റിംഗ് ടെസ്റ്റിലെ കണ്ടെത്തൽ.

സന്യാസ ആശ്രമത്തിന്റെ സ്ഥാപകൻ അബ ഗരിമ എന്ന സന്യാസിയാണ് ഈ കൈയെഴുത്തുപ്രതിക്കു പിന്നിലെ കരങ്ങളെന്ന് വിശ്വസിക്കപ്പെടുന്നു. എഴുതപ്പെട്ട കാലഘട്ടം കണക്കിലെടുത്താൽ ഏറ്റവും പഴക്കമുള്ള സുവിശേഷങ്ങളുടെ പട്ടികയിൽ ഇതും ഉൾപ്പെടും. ഇസ്ലാമിക അധിനിവേശത്തെയും ഇറ്റാലിയൻ കടന്നുകയറ്റത്തെയും സന്യാസ ആശ്രമത്തിന്റെ ദൈവാലയത്തിൽ ഉണ്ടായ അഗ്‌നിബാധയെയും കൈയെഴുത്ത് പ്രതികൾ അതിജീവിച്ചു എന്നതും അത്ഭുതമാണ്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?