ജീവിതത്തില്‍ പുലരി മാത്രമല്ല സന്ധ്യകളും ഉണ്ടെന്ന് കുരിശ് മരണം നമ്മെ ഓര്‍മിപ്പിക്കുന്നു.. എല്ലാം നമ്മള്‍ calculate ചെയ്യുന്ന തുപോലെയൊന്നും അരങ്ങേറില്ല സുഹൃത്തേ.. ഒരിക്കലും മൂന്ന് മണിക്ക് അസ്തമിക്കാത്ത സൂര്യന്‍ അവന്റെ മരണ ദിനത്തില്‍ മൂന്ന് മണിക്കാണ് അസ്തമിച്ചതെന്നു വായിക്കുമ്പോള്‍, ജീവിതത്തില്‍ അവിചാരിതമായി സംഭവിക്കുന്ന കാര്യങ്ങള്‍ നമ്മളെ തളര്‍ത്തരുതെന്നാണ് സുവിശേഷം..
ഏതു സാഹചര്യത്തിലും പുഞ്ചിരി നഷ്ടപ്പെടു ത്താതെ ജീവിക്കാനാവുക എന്നതാണ് പുണ്യം.. നോമ്പില്‍ നാം പഠിച്ചെടുക്കേണ്ടതും ഇത് തന്നെ.. ലൈഫില്‍ എന്തൊക്കെ സംഭവിച്ചാലും അതിനെ അതിജീവിക്കാന്‍ ക്രിസ്തുവിനൊപ്പം നമ്മളും പ്രാപ്തരായേ മതിയാകൂ….
ജീവിതത്തില്‍ സന്ധ്യകള്‍ മാത്രമല്ലെന്നു കൂടി കുരിശു മരണം ഓര്‍മിപ്പിക്കുന്നുണ്ട്.. രാജാവിന് മന്ത്രി നല്‍കിയ രഹസ്യ മോതിരംപോലെ ഇതും കടന്നുപോകും എന്ന് ക്രിസ്തുവിന് നല്ല ബോധ്യ മുണ്ടായിരുന്നു. ബോധ്യമില്ലാതെ പോകുന്ന തൊക്കെ നമുക്കാണ്… സന്ധ്യയില്‍ തളര്‍ന്ന് എഴുന്നേല്‍ക്കാനാവാതെ വാടിക്കരിഞ്ഞു പോകുന്ന തെല്ലാം നമ്മളാണ്..
സുഹൃത്തേ.. ജീവിതം നീ പൂരത്തിന് വാങ്ങിയ റിമോട്ട് കാറൊന്നുമല്ല.. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം.. അപ്പോഴൊക്കെ ക്രൂശിതനെപ്പോലെ നിലനില്‍ക്കാന്‍ നീയും ഞാനും പഠിക്കുക തന്നെവേണം… സന്ധ്യ മയങ്ങും… പുലരി വരും.. കുരിശ് മരണത്തോടെ എല്ലാം തീരില്ല… ഉയിര്‍പ്പിന്റെ പുലരി കൂടെ വന്നാലേ കുരിശുമരണം അര്‍ത്ഥപൂര്‍ണ്ണമാവുകയുള്ളൂ…
Leave a Comment
Your email address will not be published. Required fields are marked with *