എന്റെ എഴുത്തിലെ മഷി എന്റെ ക്രൂശിതനാണെന്നു കുറിച്ചത് മലയാളിയുടെ ഇഷ്ട നോവലിസ്റ്റായ പെരുമ്പടവം ശ്രീധരനാണ്. കുരിശും അവന്റെ മരണവും ധ്യാനിച്ചി ല്ലായിരുന്നെങ്കില്‍ എനിക്ക് ഇത്രയും ശക്തമായ കഥാപാത്രങ്ങളെ നോവലില്‍ വരച്ചിടാന്‍ കഴിയുമായിരുന്നില്ലെന്നാണ് അദ്ദേഹം കുറിക്കുന്നത്. അക്രൈസ്തവനായ എന്നെ സ്വാധീനിച്ച ഒരേ ഒരു മനുഷ്യനെ ഈ വാഴ്‌വില്‍ ഉളളൂ; അത് ക്രൂശിതനാണെന്നാണ് പെരുമ്പടവം ശ്രീധരന്‍ ക്രൂശിതനെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
മറ്റൊരു സാഹിത്യകാരന്‍ K.P. അപ്പന്‍ ആണ്. ‘ബൈബിള്‍ വെളിച്ചത്തിന്റെ കവചം’ എന്ന സുന്ദരമായ കൃതി ബൈബിള്‍ വായിച്ചും ക്രൂശിതനെ ധ്യാനിച്ചുമാണ് അദ്ദേഹം രചിച്ചതെന്ന് ഭംഗിയായി എഴുതിവെച്ചിട്ടുണ്ട്…
ക്രിസ്തുവിനെയും അവന്റെ കുരിശു മരണവും ധ്യാനിച്ചില്ലായിരുന്നെങ്കില്‍ ഞാനും ഒരു എഴുത്തുകാരനാവില്ലെന്നു പോലും അദ്ദേഹം കുമ്പസാരിക്കുന്നുണ്ട്.
സിസ്റ്റര്‍ മേരി ബനീഞ്ഞയാണ് മറ്റൊരു സ്ത്രീ കഥാപാത്രം.. പൊതുവെ സിസ്‌റ്റേഴ്‌സ് കവിത എഴുതുന്ന പാരമ്പര്യമൊന്നും ഇല്ലാതിരിക്കു മ്പോഴാണ് ഈ കന്യാസ്ത്രീ നിലംതികഞ്ഞ കവിതകള്‍ മലയാളികള്‍ക്ക് നല്‍കുന്നത്.
ഈ അമ്മയുടെ കവിത വായിക്കാത്ത മലയാളികള്‍ വിരളമാവാനാണ് സാധ്യത… സ്‌നേഹവും ആര്‍ദ്രതയും ലാളിത്യവും വാത്സല്യവുമൊക്കെ തുളുമ്പുന്ന ഈ കവിതകള്‍ രചിക്കാന്‍ അമ്മയെ സഹായിച്ചത് ക്രൂശിതനാണെന്ന് അമ്മ തന്നെ എഴുതുന്നുണ്ട്. കുരിശിനെ ധ്യാനിക്കുന്ന വര്‍ക്ക് ലഭിക്കുന്ന കൃപയെക്കുറിച്ച് അമ്മ എഴുതിയ കവിത ഇന്നും വളരെ പ്രശസ്തവും അര്‍ത്ഥവത്തുമാണ്. ‘ക്രൂശില്‍ നോക്കുക’ എന്ന കവിതയില്‍ കുരിശു ധ്യാനിക്കുന്നവര്‍ക്ക് ലഭിക്കുന്ന അത്ഭുതങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്:
കുരിശിനുപാസകരായാലപജയ മില്ലൊരു കാലത്തും
കുരിശിനെ മാനുഷരേവരുമെന്നും നന്നായറിയേണം.
കുരിശില്‍ ധൈര്യം,
കുരിശില്‍ വിജയം,
കുരിശു സമസ്തവുമാം കുരിശില്‍ത്തന്നെ നിത്യായുസും
കുരിശേ, വിജയിക്ക!
ഇത്രയും വായിച്ച പ്രിയ ചങ്ങാതി,
കുരിശ് നിന്നെയും ആഴമായി സ്വാധീനിക്കട്ടെ എന്ന് ഹൃദയ പൂര്‍വ്വം ആശംസിക്കുന്നു…
Leave a Comment
Your email address will not be published. Required fields are marked with *