Follow Us On

24

November

2024

Sunday

കിന്റർഗാർടൻ കുട്ടികളുടെ മാതാപിതാക്കൾ മതവിശ്വാസമില്ലെന്ന സത്യവാങ്മൂലം നല്കണമെന്ന് കമ്മ്യൂണിസ്റ്റ് ഭരണകൂടം

കിന്റർഗാർടൻ കുട്ടികളുടെ മാതാപിതാക്കൾ മതവിശ്വാസമില്ലെന്ന സത്യവാങ്മൂലം നല്കണമെന്ന് കമ്മ്യൂണിസ്റ്റ് ഭരണകൂടം

ചൈന: മതസ്വാതന്ത്ര്യം അടിച്ചമർത്തുന്നതിന്റെ മറ്റൊരു മുഖവുമായി ചൈനീസ് ഭരണകൂടം വീണ്ടും രംഗത്ത്. കിന്റർഗാർടനിൽ പഠിക്കുന്ന കുട്ടിക്കുന്ന മാതാപിതാക്കളോട് മതവിശ്വാസികളല്ലെന്ന് സത്യവാങ്മൂലം നല്കണമെന്ന് ഉത്തരവിട്ടിരിക്കുകയാണ് കിഴക്കൻ ചൈനീസ് നഗരമായ വെൻഷൗവിലെ അധികാരികൾ. മതവിശ്വാസം പുലർത്തുന്നില്ലെന്നും മതപരമായ ഒരു പ്രവർത്തനത്തിലും പങ്കെടുക്കുന്നില്ലെന്നും ഒരു സ്ഥലത്തും മതം പ്രചരിപ്പിക്കുന്നില്ലെന്നും ഉറപ്പുവരുത്തണമെന്നുമാണ് ഉത്തരവിറക്കിയിരിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനയായ ചൈന എയ്ഡ് വെളിപ്പെടുത്തി.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അച്ചടക്കവും രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും മാതൃകാപരമായി പാലിക്കുന്നുവെന്നും ആരാധനാ സംഘടനകളിൽ ചേരരുതെന്നും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വെൻഷൗവ് സംസ്ഥാനത്തെ ജനസംഖ്യയുടെ 10ശതമാനം മാത്രമാണ് ക്രിസ്ത്യാനികളുള്ളത്. പലവിധത്തിലുള്ള പീഡനങ്ങൾ മുമ്പും ഇവിടുത്തെ ക്രിസ്ത്യാനികൾ നേരിട്ടിട്ടുണ്ട്. 2017ൽ കുട്ടികളെ മതപരമായ സേവനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും അദ്ധ്യാപകരെയും ആശുപത്രി ജീവനക്കാരെയും മറ്റ് നഗരത്തിലെ ജീവനക്കാരെയും മതവിശ്വാസം പുലർത്തുന്നതിൽ നിന്ന് നഗരാധികൃതർ വിലക്കിയതുമൊക്കെ ഇവയിൽ ചിലതുമാത്രം. എങ്കിലും മാതാപിതാക്കളുടെ മതസ്വാതന്ത്രത്തിൽ കൈകടത്തുന്നത് ഇതാദ്യമെന്ന് ഒരു അദ്ധ്യാപിക വെളിപ്പെടുത്തി.

ചൈനയിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി 2018ൽ വത്തിക്കാൻ കരാർ ഒപ്പുവെച്ചിരുന്നുവെങ്കിലും കരാറിന്റെ ഭൂരിഭാഗവും രഹസ്യമായി തുടരുകയാണ്. ബിഷപ്പുമാരുടെ നിയമനത്തിൽ പാർട്ടിക്ക് പങ്ക് വഹിക്കാൻ അനുവദിച്ചുകൊണ്ട് ചൈനയിലെ പൊതു കത്തോലിക്കാ സഭയുമായി ഭൂഗർഭ കത്തോലിക്കാ സഭയെ ഏകീകരിക്കുക എന്നതായിരുന്നു കരാർ.

ഇത് ആത്യന്തികമായി ഭൂഗർഭ കത്തോലിക്കാ സഭയിലെ കത്തോലിക്കർക്കെതിരെയുള്ള അടിച്ചമർത്തലുകളിലേക്ക് നയിച്ചു. വൈദികരെയും ബിഷപ്പുമാരെയും കർദ്ദിനാൾമാരെപ്പോലും തടങ്കലിലാക്കാനും അറസ്റ്റ് ചെയ്യാനും അത് വഴിയൊരുക്കി എന്നല്ലാതെ മറ്റൊരു ഫലവുമുണ്ടായില്ല. അതേസമയം സംഭവത്തെ അപലപിച്ചും വിമർശിച്ചും ചൈന എയ്ഡ്, ഫലൂൺ ഗോങ്, ദി നോൺപ്രോഫിറ്റ് തുടങ്ങിയ മനുഷ്യാവകാശ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?