Follow Us On

21

May

2025

Wednesday

സ്റ്റാര്‍ട്ടില്‍ മാസ്റ്റര്‍ ട്രെയിനിംഗ് കോഴ്‌സ്

സ്റ്റാര്‍ട്ടില്‍ മാസ്റ്റര്‍ ട്രെയിനിംഗ് കോഴ്‌സ്

കോഴിക്കോട്: താമരശേരി രൂപതയുടെ സ്ഥാപനമായ സെന്റ് തോമസ് അക്കാഡമി ഫോര്‍ റിസേര്‍ച്ച് ആന്റ് ട്രെയിനിങ്ങ് (സ്റ്റാര്‍ട്ട്) പ്രവര്‍ത്തന മികവിന്റെ പതിനെട്ടാം വര്‍ഷത്തിലേക്ക്. രാജ്യത്തെ മികച്ച സര്‍വകലാശാലകളിലും മറ്റു മുന്‍നിര സ്ഥാപനങ്ങളിലും പ്രവേശനം നേടുന്നതിനും ഉയര്‍ന്ന പദവികളില്‍ എത്തുന്നതിനും പ്ലസ്ടു കഴിഞ്ഞ കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി രൂപകല്‍പന ചെയ്തിട്ടുള്ള ഏകവത്സര കോഴ്‌സാണ് മാസ്റ്റര്‍ ട്രെയിനിംഗ് കോഴ്‌സ്. ഈ റെസിഡ ന്‍ഷ്യല്‍ കോഴ്‌സിന്റെ പതിനെട്ടാമത്തെ ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. 2023 ജൂണ്‍ 15-ന് ക്ലാസുക ള്‍ തുടങ്ങുമെന്ന് സ്റ്റാര്‍ട്ട് ഡയറക്ടര്‍ ഫാ. സുബിന്‍ കിഴക്കേവീട്ടില്‍ അറിയിച്ചു.

കേന്ദ്ര സര്‍വകലാശാലകളില്‍ അഡ്മിഷന്‍ നേടുന്നതിനുള്ള CUET പരീക്ഷയ്ക്ക് കുട്ടികളെ ഒരുക്കുന്നതോടൊപ്പംതന്നെ കേരളത്തില്‍ എഞ്ചിനീയറിങ്ങ് പഠനത്തിന് അഡ്മിഷന്‍ നേടാന്‍ നടത്തുന്ന പ്രവേശന പരീക്ഷയായ ഗഋഅങ നുള്ള പരിശീലനവും സ്റ്റാര്‍ട്ടില്‍ നല്‍കുന്നു. ഇവയ്ക്കു പുറമെ ഐപിഎം, സിഎല്‍എറ്റി, നാഷണല്‍ ഡിഫന്‍സ് അക്കാദമി, അണ്ടര്‍ ഗ്രാജ്വേറ്റ് കോമണ്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഫോര്‍ ഡിസൈന്‍, കുസാറ്റ്, നിംഹാന്‍സ്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍, നിഫ്റ്റ്, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കേറ്ററിംഗ് ടെക്‌നോളജി, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി, കൊല്ലം എന്നിവയിലേക്കുള്ള പ്രവേശന പരീക്ഷകള്‍ക്കുമുള്ള പരിശീലനം സ്റ്റാര്‍ട്ടില്‍ നല്‍കിവരുന്നു. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം കുട്ടികള്‍ക്ക് നല്‍കുന്നതിനായി സ്റ്റാര്‍ട്ടില്‍ നടത്തിവരുന്ന തീവ്ര ഇംഗ്ലീഷ് പരിശീലന കോഴ്‌സ് ഏപ്രില്‍ 16-ന് ആരംഭിച്ച് ഏപ്രില്‍ 30-ന് അവസാനിക്കും. ഇതോടൊപ്പം പത്താം ക്ലാസ് വരെയുള്ള കണക്കിന് പ്രത്യേകം ക്ലാസ് നല്‍കും. ലോജിക്കല്‍ റീസണിംഗ്, വ്യക്തിത്വവികസനം, മെച്ചപ്പെട്ട പഠനരീതികള്‍, ലക്ഷ്യബോധം, മെന്റല്‍ ഹെല്‍ത്ത് ഫോര്‍മേഷന്‍ തുടങ്ങിയ വിഷയങ്ങള്‍ക്കും പരിശീലനം നല്‍കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?