Follow Us On

16

January

2025

Thursday

പെനുവേല്‍ ആശ്രമത്തിന്റെ രജതജൂബിലി ആഘോഷിച്ചു

പെനുവേല്‍ ആശ്രമത്തിന്റെ രജതജൂബിലി ആഘോഷിച്ചു
കാഞ്ഞിരപ്പള്ളി:  കാഞ്ഞിരപ്പള്ളി രൂപതയുടെ ജീവകാരുണ്യ സ്ഥാപനങ്ങളിലൊന്നായ തമ്പലക്കാട് പെനുവേല്‍ ആശ്രമത്തിന്റെയും എമ്മാനുവേല്‍ ധ്യാനകേന്ദ്രത്തിന്റെയും രജത ജൂബിലി ആഘോഷിച്ചു. സമാപന സമ്മേളനം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. സഹോദരങ്ങളുടെ കാവല്‍ക്കാരെന്ന ബോധ്യത്തില്‍ കരുതലോടെ സഹജീവികളെ ശുശ്രൂഷിക്കുവാന്‍ നമുക്ക് കടമയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചീഫ് വിപ്പ് ഡോ.എന്‍ ജയരാജ് മുഖ്യപ്രഭാഷണം നടത്തി. സ്ഥാപക ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വെച്ചൂക്കരോട്ടിനെ മാര്‍ ജോസ് പുളിക്കല്‍ പൊന്നാട അണിയിച്ച് ആദരിച്ചു. രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ സ്മാരക ഫലകം സമ്മാനിച്ചു. രജത ജൂബിലി സമ്മേളനത്തി നൊരുക്കമായി നടന്ന സൗഹൃദ കൂട്ടായ്മ മാര്‍ ജേക്കബ് മുരിക്കന്‍ നയിച്ചു.
മത്തായി സ്മാരക ലൈബ്രറി ആന്റോ ആന്റണി എം.പി. നിര്‍വഹിച്ചു. രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പെരുനിലം, കോ-ഡയറക്ടര്‍ ഫാ. ടോമി കൊല്ലംപറമ്പില്‍, പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. തങ്കപ്പന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജെസി ഷാജന്‍, പഞ്ചായത്തംഗങ്ങളായ രാജു തേക്കു തോട്ടം, ബേബി വട്ടയ്ക്കാട്ട്, അമ്പിളി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
ആശ്രമത്തിന്റെയും ധ്യാനകേന്ദ്രത്തിന്റെയും 25 വര്‍ഷത്തെ ചരിത്രവഴി കളെക്കുറിച്ച് ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ ജോര്‍ജുകുട്ടി ആഗസ്തി പ്രഭാഷണം നടത്തി. മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുള്‍പ്പടെ  120 അംഗങ്ങള്‍ നിലവില്‍ പെനുവേല്‍ ആശ്രമത്തിലുണ്ട്. ലഹരിക്കടിമ പ്പെട്ടവര്‍ക്കായി എല്ലാ മാസത്തിലെയും 10 മുതല്‍ 17 വരെ തിയതികളില്‍ നടക്കുന്ന ലഹരി വിമോചന ധ്യാനം അനേക കുടുംബങ്ങളിലും വ്യക്തികളിലും ആശ്വാസമേകുന്നു. പതിനാറായിരത്തിലധികം ആളുകള പ്രസ്തുത ശുശ്രൂഷയിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനായിട്ടുണ്ട്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?