കൊച്ചി: വരാപ്പുഴ അതിരൂപതയിലെ കുടുംബ യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന ക്ലീന്‍ കൊച്ചി പ്രോഗ്രാം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. തിരക്കു നിറഞ്ഞ ഇന്നത്തെ കാലഘട്ടത്തില്‍ മാലിന്യ സംസ്്കരണത്തിന് താല്പര്യം കാട്ടാതെ അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്ന സംസ്കാരം ഉപേക്ഷിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ പറഞ്ഞു.
കൊച്ചി മേയര്‍ അഡ്വ.എം അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം, ബിസിസി ഡയറക്ടര്‍ ഫാ. യേശുദാസ് പഴംപള്ളി, മുന്‍ മേയര്‍ ടോണി ചമ്മിണി, കൗണ്‍സിലര്‍മാരായ ഹെന്‍ട്രി ഓസ്റ്റിന്‍, മനു ജേക്കബ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
സമ്മേളനത്തിനുശേഷം മെത്രാസന മന്ദിരത്തില്‍ ആര്‍ച്ചുബിഷപ് ഡോ. കളത്തിപ്പറമ്പില്‍ വൃക്ഷ ത്തൈ നട്ടു. തുടര്‍ന്ന് അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്ന് വന്ന 500 ഓളം വോളണ്ടി യര്‍മാരുടെ നേതൃത്വത്തില്‍ കൊച്ചി മറൈന്‍ ഡ്രൈവ്, ഹൈക്കോടതി പരിസരങ്ങള്‍ വൃത്തിയാ ക്കി. ക്ലീന്‍ കൊച്ചി പരിപാടികള്‍ക്ക് കണ്‍വീനര്‍ ജോബി തോമസ്, ബൈജു ആന്റണി, നവീന്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.
Leave a Comment
Your email address will not be published. Required fields are marked with *