Follow Us On

06

June

2025

Friday

മാഹി സെന്റ് തെരേസാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിരുനാള്‍

മാഹി സെന്റ് തെരേസാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിരുനാള്‍

മാഹി: സെന്റ് തെരേസാ തീര്‍ത്ഥാടന കേന്ദ്രത്തിലെ വിശുദ്ധ അമ്മത്രേസ്യായുടെ 18 ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷം 22-ന് സമാപിക്കും. 1723-ല്‍ ആരംഭിച്ച ദൈവാലയത്തിന്റെ മുന്നൂറാം വാര്‍ഷികവും ഇതോടൊപ്പം ആചരിക്കുമെന്ന് ഇടവക വികാരി ഫാ. വിന്‍സെന്റ് പുളിക്കല്‍ അറിയിച്ചു. തിരുനാള്‍ ആഘോഷ ദിവസങ്ങളില്‍ ദിവ്യബലി, നൊവേന എന്നിവ ഉണ്ടായിരിക്കും. ഫ്രഞ്ച് ഭാഷയിലും സീറോ മലബാര്‍ റീത്തിലും ദിവ്യബലി നടക്കും.
ആറിന് വൈകുന്നേരം ആറിന് ഫാ. ജെറാള്‍ഡ് ജോസഫും ഏഴിന് വൈകുന്നേരം ആറിന് ഫാ. സജി വര്‍ഗീസും ദിവ്യബലിക്ക് നേതൃത്വം നല്‍കും.
എട്ടിന് അഞ്ച് ദിവ്യബലികള്‍ ഉണ്ടായിരിക്കും. രാവിലെ ഒമ്പതിന് ഫാ. ലോറന്‍സ് കുലാസ് ഫ്രഞ്ച് ഭാഷയില്‍ ദിവ്യബലിയര്‍പ്പിക്കും.

വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിക്ക് ഫാ. മാര്‍ട്ടിന്‍ രായപ്പന്‍ കാര്‍മികത്വം വഹിക്കും. ഒമ്പതിന് വൈകുന്നേരം ആറിന് ഫാ. അലോഷ്യസ് കുളങ്ങര ദിവ്യബലിയര്‍പ്പിക്കും. പത്തിന് വൈകുന്നേരം ആറിന് നടക്കുന്ന ഇംഗ്ലീഷ് ദിവ്യബലിക്ക് ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ കാര്‍മികത്വം വഹിക്കും. 11 മുതല്‍ 13 വരെ വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിക്ക് ഫാ. വില്യം രാജന്‍, ഫാ. മാര്‍ട്ടിന്‍ ഇലഞ്ഞിപ്പറമ്പില്‍, മോണ്‍. ക്ലാരന്‍സ് പാലിയത്ത് എന്നിവര്‍ നേതൃത്വം നല്‍കും.

പ്രധാന തിരുനാള്‍ ദിവസങ്ങളായ 14-ന് രാത്രി അമ്മത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗരപ്രദക്ഷിണം ഉണ്ടായിരിക്കും. അന്ന് വൈകുന്നേരം അഞ്ചിന് ബിഷപ് ഡോ. പീറ്റര്‍ അബീര്‍ അന്റോണിസാമിയടെ കാര്‍മികത്വത്തില്‍ തമിഴ് ഭാഷയില്‍ ദിവ്യബലിയര്‍പ്പിക്കും. 15-ന് പുലര്‍ച്ചെ ഒന്നുമുതല്‍ ആറുവരെ ശയനപ്രദക്ഷിണം. തുടര്‍ന്ന് 10.30-ന് കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി. വൈകുന്നേരം അഞ്ചിന് മേരിമാതാ കമ്യൂണിറ്റി ഹാളില്‍ സ്‌നേഹസംഗമം നടക്കും. 16-ന് താമരശേരി ബിഷപ് ഡോ. റെമീജിയോസ് ഇഞ്ചനാനിയില്‍ ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദിവ്യബലിക്ക് ഫാ. മാത്യു തൈക്കല്‍, ഫാ. പോള്‍ ആന്‍ഡ്രൂസ്, ഫാ. അലക്‌സ് കളരിക്കല്‍, ഫാ. സെബാസ്റ്റ്യന്‍ കറുകപ്പറമ്പില്‍, ഫാ. ബെന്നി മണപ്പാട്ട്, ഫാ. പോള്‍ പേഴ്‌സി ഡി സില്‍വ എന്നിവര്‍ കാര്‍മികത്വം വഹിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?