Follow Us On

14

May

2025

Wednesday

ഗാസയിലെ ക്രൈസ്തവരുടെ ഭാവി പ്രവചനാതീതം: ഫാ. ഫ്രാന്‍സെസ്കോ പാറ്റണ്‍

ഗാസയിലെ ക്രൈസ്തവരുടെ ഭാവി പ്രവചനാതീതം: ഫാ. ഫ്രാന്‍സെസ്കോ പാറ്റണ്‍

ജെറുസലേം : ഇസ്രായേല്‍ – പാലസ്തീന്‍ യുദ്ധം ശക്തമാകവേ, ഗാസയിലെ ക്രൈസ്തവരുടെ ഭാവി പ്രവചനാതീതമാണെന്ന് വിശുദ്ധ നാടിന്റെ മുഖ്യ സൂക്ഷിപ്പുകാരനായ ഫാ. ഫ്രാന്‍സെസ്കോ പാറ്റണ്‍. നിലവില്‍ ഗാസയിലെ ക്രിസ്ത്യന്‍ സമൂഹം സുരക്ഷിതമാണ്. എന്നാൽ യുദ്ധാന്തരം ഈ ചെറിയ ക്രൈസ്തവ സമൂഹം അപ്രത്യക്ഷമാകുമോയെന്ന് താൻ ഭയപ്പെടുന്നുണ്ടെന്ന് അദ്ദേഹം വത്തിക്കാൻ ദിനപ്പത്രമായ ‘ഒസെർവതോരെ റോമാന’യോട് പറഞ്ഞു . ജെറുസലേമിലെ ഇപ്പോഴത്തെ സാഹചര്യം ഏറെ ആശങ്കയുയർത്തുന്നതാണ്. നിലവിലെ സ്ഥിതിയിൽ ഗാസയിൽ തുടരുന്നതപകടകരമാണ്. വരും നാളുകളിൽ എന്തൊക്കെ സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ല. പോലീസിനെ അല്ലാതെ തെരുവുകളില്‍ ജനങ്ങളെ കാണാനേ ഇല്ല. കൊറോണകാലത്തേക്ക് തിരിച്ചു പോയതുപോലെയാണ് ഇപ്പോഴത്തെ സാഹചര്യം; അദ്ദേഹം വ്യക്തമാക്കി.

ജാഫയിലും റംലേയിലും ഒഴികെ മറ്റിടങ്ങളിൽ സഭയുടെ കാര്യാലയങ്ങൾ ഇല്ലാത്തതിനാല്‍ എന്തൊക്കെയാണ് സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് അറിയാൻ ഓൺലൈൻ ഉറവിടങ്ങൾ മാത്രമാണുള്ളത്. യുദ്ധസമാനമായ സാഹചര്യം എല്ലായിടത്തും നിലനില്‍ക്കുന്നതിനാൽ ഒരു സ്ഥലവും സുരക്ഷിതമല്ല.തെക്കൻ ഇസ്രായേലിലെ സാഹചര്യങ്ങളെക്കുറിച്ചറിയാൻ നിലവിൽ കഴിയുന്നില്ല. ഇസ്രായേലിലെ ക്രൈസ്തവ സമൂഹം സമാധാനപൂര്‍വ്വം ജീവിക്കുന്നവരാണ്. ഓരോ യുദ്ധത്തിന്റേയും ആദ്യ ഇര ക്രൈസ്തവരാണ്. ഗാസയിലെ പല ക്രൈസ്തവരും രാജ്യം വിടുകയാണെന്നും ഫാ. ഫ്രാന്‍സെസ്കോ വെളിപ്പെടുത്തി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?